ദൈവം ഉണ്ടെങ്കിൽ അത് സിപിഎമ്മാണ്,അന്നവും വസ്ത്രവും നൽകുന്നയാളാണ് ദൈവമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്:എംവി ജയരാജന്‍

കണ്ണൂര്‍: അന്നവും വസ്ത്രവും നൽകുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍ പറഞ്ഞു.
അങ്ങനെ എങ്കിൽ ദൈവം എന്നത് ഉണ്ടെങ്കിൽ അത് സി പി എമ്മാണ്. ശ്രീനാരായണഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്ന് പറഞ്ഞത് ഓർക്കണം.വ്യക്തികളേക്കാൾ പ്രധാനം പാർട്ടിയാണ്.ഏത് നേതാവായാലും പാർട്ടിക്ക് വിലപ്പെട്ടതാണ്.എന്നാൽ എല്ലാത്തിലും വലുതാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും  ഇടം കിട്ടാത്ത സാഹചര്യത്തില്‍ പി ജയരാജനെ പുകഴ്ത്ത് കണ്ണൂരിലെ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനാണ് എംവിജയാജന്‍റെ  പ്രതികരണം

By admin