ടൊയോട്ടയുടെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവിക്ക് സുരക്ഷ കൂട്ടി, പുതിയ ഫീച്ചറുകളും
ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡർ പുറത്തിറക്കി. പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് നിരവധി പുതിയ സവിശേഷതകളോടൊപ്പം ഒരു പുതിയ വകഭേദവും ലഭിക്കുന്നു. ഇതാ പുതിയ 2025 മോഡൽ അർബൻ ക്രൂയിസർ ഹൈറൈഡറിന്‍റെ വിശേഷങ്ങൾ അറിയാം.
പുതിയ വകഭേദം
പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറിൽ ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഒരു പുതിയ ഓൾവീൽ ഡ്രൈവ് മോഡൽ മോഡൽ പുറത്തിറക്കി എന്നതാണ് ഏറ്റവു ശ്രദ്ധേയം. ഹൈറൈഡറിന്റെ ഏറ്റവും പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില 11.34 ലക്ഷത്തിൽ നിന്ന് ആരംഭിക്കും.
മികച്ച ഫീച്ചറുകൾ
പുതിയ 2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈസറിൽ നിരവധി സവിശേഷതകൾ നൽകിയിട്ടുണ്ട്. എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിൽ എട്ട്-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുതിയ AQI ഡിസ്പ്ലേ, പുതിയ സ്പീഡോമീറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ടൈപ്പ്-സി യുഎസ്ബി ചാർജിംഗ് പോർട്ട്, ആംബിയന്റ് ലൈറ്റിംഗ്, പിൻ ഡോർ സൺഷെയ്ഡ്, LED റീഡിംഗ്, സ്പോട്ട് ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.
സുരക്ഷ
2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടോപ്പ്-സ്പെക്ക് V ട്രിമ്മിൽ ഇപ്പോൾ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റം ഉൾപ്പെടുന്നു. എങ്കിലും എഡബ്ല്യുഡി പതിപ്പിന് 5-സ്പീഡ് മാനുവൽ ഗിയർബോക്സ് ഇല്ല. ഇത് മാത്രമല്ല, ഇപ്പോൾ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. നേരത്തെ, എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഈ എസ്‌യുവി മുമ്പത്തേക്കാൾ സുരക്ഷിതമായി മാറിയിരിക്കുന്നു. ഇതിനുപുറമെ, ഓട്ടോമാറ്റിക് വേരിയന്റിൽ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് സിസ്റ്റവും ലഭ്യമാകും. അർബൻ ക്രൂയിസറിൽ മുമ്പത്തെപ്പോലെ തന്നെ എഞ്ചിൻ ഓപ്ഷനുകൾ തുടരുന്നു.
വിലയും എതിരാളികളും
ടൊയോട്ട അർബൻ ക്രൂയിസറിന്റെ എക്‌സ്‌ഷോറൂം വില ബേസ് മോഡലിന് 11.34 ലക്ഷം രൂപ മുതൽ ഉയർന്ന മോഡലിന് 19.99 ലക്ഷം വരെയാണ്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ പ്രധാനമായും ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ, എംജി ആസ്റ്റർ എന്നിവയോടാണ് മത്സരിക്കുന്നത്.
മൈലേജ്
അർബൻ ക്രൂയിസർ ഹൈബ്രിഡ് ലിറ്ററിന് 19-28 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു.