ഗര്‍ഭിണിയായ ഞാന്‍ വീട് വിട്ടിറങ്ങി, അദ്ദേഹത്തിന് വേറെ ബന്ധമുണ്ടായിരുന്നു: ഓം പുരിയെക്കുറിച്ച് മുന്‍ ഭാര്യ

മുംബൈ: അന്തരിച്ച നടൻ ഓം പുരിയുടെ ആദ്യ ഭാര്യ സീമ കപൂർ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ ബോളിവുഡ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയാണ്. ഗർഭിണിയായിരിക്കെ ഓം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതോടെയാണ് തനുമായുള്ള  ബന്ധം തകര്‍ന്നത് എന്ന് സീമ പറയുന്നു.

ആ വഞ്ചന തനിക്ക് താങ്ങാവുന്നതിലും അപ്പുറമായി, അതിനാൽ ആ ബന്ധം സീമ ഉപേക്ഷിച്ചു. എന്നാല്‍ പ്രസവ ശേഷം അവര്‍ക്ക് കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. ഇത് അറിഞ്ഞ ഓം പുരി നഷ്ടപരിഹാരമായി സെക്രട്ടറി വഴി 25,000 രൂപ അയച്ചെങ്കിലും അത് സ്വീകരിക്കാൻ താന്‍ വിസമ്മതിച്ചുവെന്നും സീമ വെളിപ്പെടുത്തി.

സിറ്റി ഓഫ് ജോയ് എന്ന ചിത്രത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഓം നന്ദിതയെ കണ്ടുമുട്ടിയതെന്ന് സിദ്ധാർത്ഥ് കണ്ണനുമായുള്ള ചാറ്റിൽ സീമ പങ്കുവെച്ചു.  സീമയുടെ സുഹൃത്ത് രേണുവിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നു. പക്ഷേ അത് അത്ര ഗൗരവമായ പ്രശ്നമായി തന്നോട് ആരും പറ‍ഞ്ഞില്ലെന്ന് സീമ പറയുന്നു. 

“വിവാഹശേഷം എല്ലാം നന്നായി പോകുകയായിരുന്നു, പക്ഷേ ആ സിനിമ എന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു. എന്റെ ഉറ്റ സുഹൃത്തും വിധു വിനോദ് ചോപ്രയുടെ ആദ്യ ഭാര്യയുമായ രേണു സലൂജയ്ക്ക് ആ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. പക്ഷേ അവളും സുധീർ മിശ്രയും മറ്റെല്ലാവരും അത് ഒതുക്കി വച്ചു. 
സിനിമ കഴിഞ്ഞാൽ അവൻ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അവർക്ക് തോന്നി. 

വളരെ കഴിഞ്ഞാണ് ഞാൻ ഡൽഹിയിൽ ആയിരുന്നപ്പോൾ ആ പ്രണയത്തെക്കുറിച്ച് അറിഞ്ഞത്. ഓം എന്നെ വിളിച്ച് താന്‍ മറ്റൊരാളെ തേടുകയാണെന്ന് പറഞ്ഞു, എന്നാല്‍ ഓം വെറുതെ പറയുന്നതാണ് എന്നാണ് എന്‍റെ സുഹൃത്തുകള്‍ പറഞ്ഞത്. 

അതോടെ ഞാന്‍ മുംബൈയിലേക്ക് മടങ്ങി, എല്ലാം സാധാരണ നിലയിലായി. താമസിയാതെ അദ്ദേഹം ഒരു ഷൂട്ടിംഗിനായി മുംബൈയ്ക്ക് പുറത്ത് പോയി, അവന്റെ സാധനങ്ങൾ പരിശോധിക്കുന്നതിനിടയിൽ, ഞാൻ പ്രണയലേഖനങ്ങൾ കണ്ടെത്തി. ഞാൻ തകർന്നുപോയി. പ്രണയബന്ധം ഉണ്ടായിരുന്നിട്ടും ഞാൻ ഒരിക്കലും അദ്ദേഹത്തില്‍ നിന്നും ഡൈവോഴ്സ്  ആഗ്രഹിച്ചില്ല. ഞാൻ ഗർഭിണിയായതിനാൽ കാര്യങ്ങൾ എല്ലാം ശരിയാകും എന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാൻ ഗർഭിണിയാണെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു, പക്ഷേ ഇത് നന്ദിതയ്ക്ക് ഒരു അവസരമായി. അവൾ എന്റെ മുന്നിൽ വെച്ച് അദ്ദേഹത്തെ വിളിച്ച് കൊണ്ടുപോകുമായിരുന്നു”  സീമ പറഞ്ഞു.

എന്നാൽ കാര്യങ്ങൾ അതിരുകടന്നു. ഓം പുരി സാഹബ് അമിതമായി മദ്യപിക്കുമായിരുന്നു, നന്ദിത  അപ്പോഴെല്ലാം സജീവമായി രംഗത്ത് എത്തും. ഒരു രാത്രി, ഞാൻ പോകാൻ തീരുമാനിച്ചു. അപ്പോള്‍ ഞാന്‍ മൂന്ന് മാസം ഗർഭിണിയായിരുന്നു.” – സീമ പഞ്ഞു. 

ഇതിൽ അസ്വസ്ഥനായ സീമയുടെ സഹോദരൻ, നടൻ അനു കപൂർ, ഓം പുരിയെ കോടതിയിൽ കയറ്റുമെന്ന് പറഞ്ഞു.  6 ലക്ഷം രൂപ ജീവനാംശമായി ലഭിച്ചു, പക്ഷേ അവരുടെ കുട്ടി മരിച്ചതിന് ശേഷം അയച്ച 25,000 രൂപ ഞാന്‍ നിരസിച്ചു. തന്നെ ആശ്വസിപ്പിക്കാതെ സെക്രട്ടറി വഴി പണം അയച്ചത് നിങ്ങളുടെ അഹങ്കാരമാണെന്നും. അതാണ് നിങ്ങളെ നശിപ്പിക്കുകയെന്നും താന്‍ പറഞ്ഞുവെന്ന് സീമ പറയുന്നു. 

എന്നാല്‍ ഓം പുരി മരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിളിച്ച് മാപ്പ് പറഞ്ഞുവെന്നും സീമ പറയുന്നു. 

പവൻ കല്യാണിന്‍റെ മകന് സ്കൂളിലെ തീപിടുത്തത്തില്‍ പരിക്ക്

വെറുതെയിരുന്ന ഹൃത്വിക് റോഷൻ അമേരിക്കയില്‍ ട്രെന്‍റിംഗായി: സംഭവം ഇങ്ങനെ !

By admin

You missed