ക്ലീനിങ് ഡിറ്റർജന്റ് കുടിച്ച് ആത്മഹത്യ ശ്രമം, കുവൈത്തിൽ പ്രവാസിയെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവാസിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ക്ലീനിംഗ് ഡിറ്റർജന്റ് കുടിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രദേശത്തെ ഒരു ഫാമിലാണ് അബോധാവസ്ഥയിൽ പ്രവാസിയായ ഇയാളെ കണ്ടെത്തിയത്. ഇയാളുടെ സമീപത്തായി ക്ലീനിങ് ഡിറ്റർജന്റിന്റെ കുപ്പിയുണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു.
ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയുടെ സുഹൃത്താണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിളിച്ച് അറിയിച്ചത്. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ എമർജൻസി ഡിപ്പാർട്ട്മെന്റ് സംഭവസ്ഥലത്തെത്തി. പ്രവാസിയുടെ നില ഗുരുതരമായതിനാൽ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കേസ് ഫയൽ ചെയ്തു. ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം വ്യക്തിയെ ചോദ്യം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും.
read more: പൂവിട്ട് ജക്രാന്ത മരങ്ങൾ, ഇത് സൗദിയുടെ`മൂന്നാർ’, ഒഴുകിയെത്തി സഞ്ചാരികൾ