കോടികള്‍ തരാമെന്ന് പറഞ്ഞാലും, ഞങ്ങളെ അതിന് കിട്ടില്ല: ആ താരങ്ങളുടെ ഇന്നും കൈയ്യടി നേടുന്ന നിലപാട്!
മുംബൈ: സിനിമകള്‍ സൃഷ്ടിക്കുന്നതാണ് താരങ്ങള്‍. അതിനാല്‍ തന്നെ സിനിമകളുടെ വന്‍ വിജയത്തിന് അപ്പുറം ഈ താരങ്ങള്‍ക്ക് വലിയ ജനസ്വദീനമാണ് ഉണ്ടാകുക. ഇത് ഏറ്റവും കൂടുതല്‍ മുതലെടുക്കുന്നത് വിവിധ പ്രൊഡക്ടുകളുടെ പരസ്യത്തിലാണ്. പരസ്യങ്ങള്‍ എന്നും ആശ്രയിക്കുന്ന ഫോര്‍മുലയാണ് പ്രധാന താരങ്ങളെ ഉപയോഗിക്കുക എന്നത്.
ഇത്തരത്തില്‍ എപ്പോഴും വിമര്‍ശനം കേള്‍ക്കുന്ന പരസ്യങ്ങളാണ് പാന്‍ മസാലയുടെത്. പ്രമുഖ താരങ്ങള്‍ തന്നെ പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിക്കുന്നത് ഏറെ വിവാദം ഉണ്ടാക്കിയിട്ടുണ്ട്. നേരിട്ട് പാന്‍ മസാല എന്ന പേരില്‍ അല്ല പരസ്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇത്തരം പരസ്യങ്ങളുടെ പേരില്‍ താരങ്ങള്‍ വിവാദത്തിലാകാറുണ്ട്. ബോളിവുഡിലെ മുന്‍നിര താരങ്ങളായ ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനും, അജയ് ദേവഗണും ഒക്കെ പാന്‍മസാല പരസ്യങ്ങളില്‍ സാന്നിധ്യമാണ്.
എന്നാല്‍ കോടികള്‍ തരാം എന്ന് പറഞ്ഞാലും ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാത്ത താരങ്ങളും സിനിമ ലോകത്തുണ്ട്. കോടികളുടെ പാന്‍മസാല പരസ്യ ഓഫറുകള്‍ തള്ളികളഞ്ഞ അഞ്ച് താരങ്ങളെ അറിയാം.
1. അല്ലു അര്‍ജുന്‍
പുഷ്പ പോലുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ അല്ലു അര്‍ജുന്‍ 2023 ല്‍ ലഭിച്ച കോടികളുടെ പാന്‍ മസാല പരസ്യം തള്ളി. പുഷ്പ പോലുള്ള പടത്തില്‍ പാന്‍ ഉപയോഗിച്ച താരത്തിന്‍റെ അത്തരത്തിലുള്ള പ്രശസ്തി ഉപയോഗിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. താരം അത് തള്ളി.
2. കാര്‍ത്തിക് ആര്യന്‍
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ കാര്‍ത്തിക് ആര്യന്‍ പാന്‍ മസാല പരസ്യങ്ങള്‍ ചെയ്യില്ലെന്ന നിലപാടുകാരനാണ്. തനിക്ക് ഇത്തരം വസ്തുക്കളുമായി ബന്ധമില്ലെന്നാണ് കാര്‍ത്തിക് ആര്യന്‍ പറയുന്നത്.
3. യാഷ്
കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ താരമായ യാഷിന്. 10 കോടിക്ക് മുകളിലാണ് പാന്‍ മസാല പരസ്യത്തിന് ഓഫര്‍ വന്നത്. എന്നാല്‍ താരം ഈ പരസ്യം ചെയ്യില്ലെന്ന നിലപാടാണ് എടുത്തത്.
4. അനില്‍ കപൂര്‍
ഒരു കാലത്ത് ബോളിവുഡിലെ മുന്‍ നിര നടനായ അനില്‍ കപൂര്‍ ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്. അനില്‍ കപൂര്‍ വന്‍താരമായി കത്തി നിന്ന കാലത്ത് വന്ന കോടികളുടെ ഓഫര്‍ താരം നിരസിച്ചിട്ടുണ്ട്.
5. ജോണ്‍ എബ്രഹാം
പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ല, എന്ന് മാത്രമല്ല അതില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെയും തുറന്നു പറഞ്ഞിട്ടുണ്ട് ജോണ്‍ എബ്രഹാം. എന്നും ജനങ്ങളോട് തന്‍റെ ഫിറ്റ്നസ് സംബന്ധിച്ച് പറയുന്ന താന്‍ എന്തിനാണ് ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നത് എന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്.
‘സെൻട്രൽ’ എന്നതിന് പകരം ‘ലോക്കൽ’ എന്നാക്കി: സണ്ണി ഡിയോള്‍ ചിത്രം ജാട്ടിന് 22 വെട്ട് !