ആസ്വദിച്ച് ഗ്ലാസ് സിപ് ചെയ്യുന്നു, റിയലിസ്റ്റിക് ആക്കാൻ ടച്ചിംഗ്സ് മുട്ട പുഴുങ്ങിയത്; യുവാവ് ശരിക്കും ‘വൈറൽ’

ദില്ലി: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി കാണിച്ച ‘അടവിന്’ എട്ടിന്‍റെ പണി വാങ്ങി യുവാവ്. ദില്ലി മെട്രോ ട്രെയിനിനുള്ളിൽ മദ്യപിക്കുന്നതായി അഭിനയിച്ച് ശല്യമുണ്ടാക്കിയ 25 കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഷാഹ്ദാര സ്വദേശിയായ ആകാശ് കുമാർ എന്നയാളെ കർക്കർദൂമ മെട്രോ സ്റ്റേഷനിലെ സീനിയർ സ്റ്റേഷൻ മാനേജർ അമർ ദേവ് ഏപ്രിൽ 8 ന് നൽകിയ പരാതിയെ തുടർന്നാണ് മെട്രോ പോലീസ് പിടികൂടിയത്. വൈറലായ വീഡിയോയിൽ, ആകാശ് മൗജ്പൂരിലേക്ക് പോവുകയായിരുന്ന പിങ്ക് ലൈൻ ട്രെയിനിൽ ഒരു ഗ്ലാസിൽ നിന്ന് കുടിക്കുകയും മുട്ട കഴിക്കുകയും ചെയ്യുന്നത് കാണാം.

ആകാശിനെ ബുരാരിയിൽ നിന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. വെൽക്കം മെട്രോ സ്റ്റേഷനിൽ നിന്ന് കർക്കർദൂമ കോർട്ട് മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുമ്പോൾ മാർച്ച് 23 ന് രാത്രി 10 മണിയോടെയാണ് താൻ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് ആകാശ് പറഞ്ഞതായി പൊലീസ് പറഞ്ഞു. കുപ്പിയിൽ ശീതളപാനീയം മാത്രമായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനാണ് താൻ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തതെന്നും യുവാവ് സമ്മതിച്ചു. ഡൽഹി മെട്രോ റെയിൽവേ (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) നിയമത്തിലെ സെക്ഷൻ 59 പ്രകാരം പൊലീസ് ഇയാൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും; പരിഭ്രാന്തി വേണ്ട, മോക്ക്ഡ്രിൽ നാളെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin