24 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് കാമുകന്മാരില്‍ ഒരാളെന്ന് ഭര്‍ത്താവ്; പിന്നാലെ അറസ്റ്റ്.

നുഷ്യബന്ധങ്ങൾ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അത് അതിസങ്കീര്‍ണതയിലേക്കാണ് നീങ്ങുന്നതെന്ന് ചില റിപ്പോര്‍ട്ടുകൾ പറയുന്നു. അടുത്തിടെയായി കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താന്മാരെ കൊലപ്പെടുത്തിയ നിരവധി വാര്‍ത്തകളാണ് ഉത്തരേന്ത്യയില്‍ നിന്നും പറത്ത് വന്നത്. ‘മീററ്റ് കൊലപാതകം’ എന്ന ടാഗ് ലൈന്‍ തന്നെ ഇത്തരം കൊലപാതകങ്ങൾ സൃഷ്ടിച്ച് കഴിഞ്ഞിരിക്കുന്നു.  എന്നാല്‍, ഗുഡ്‌ഗാവില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ഇതിനെയെല്ലാം കവച്ച് വയ്ക്കുന്നതാണ്. ഗുഡ്ഗാവിന് സമീപത്തെ ബിനോള ഗ്രാമത്തിലെ നീലം എന്ന 24 -കാരി കൊല്ലപ്പെട്ടത് കാമുകന്മാരില്‍ ഒരാളുടെ കുത്തേറ്റാണെന്ന് ആരോപിച്ച് ഭര്‍ത്താവ് രംഗത്ത്. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് യുവതിയുടെ കാമുന്മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. 

ബിനോള ഗ്രാമത്തിലാണ് നീലവും ഭര്‍ത്താവും താമസിച്ചിരുന്നത്. ഇരുവരും ഗ്രാമത്തില്‍ തന്നെ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയ നീലത്തിന്‍റെ ഭര്‍ത്താവ് കാണുന്നത് വീട്ടില്‍ കുത്തേറ്റ് മരിച്ച് കിടക്കുന്ന ഭാര്യയെയാണ്. മരണ വിവരമറിഞ്ഞെത്തിയ പോലീസിനോട് നീലത്തിന്‍റെ ഭര്‍ത്താവ് പറഞ്ഞത് അസാധാരണവും സങ്കീര്‍ണ്ണവുമായ ഒരു പ്രണയ കഥ. ഭാര്യയ്ക്ക് വിനോദ്, സൂധീർ എന്ന രണ്ട് പേരോട് പ്രണയമായിരുന്നു. തിങ്കളാഴ്ച നീലത്തിന്‍റെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോൾ കാണുന്നത്, സൂധീറുമായുള്ള പ്രണയത്തിന്‍റെ പേരില്‍ നീലവുമായി തല്ലുകൂടുന്ന വിനോദിനെയാണ്.

Read More: കുട്ടികളിൽ ചില മാറ്റങ്ങൾ; 8 -9 ക്ലാസിലെ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടി; കോണ്ടം, കത്തി, ഇടിവള…

നീലം വിനോദിനോട് വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നീലം തന്നെ ഒഴിവാക്കുകയാണെന്ന് സംശയിച്ച വിനോദ് അടുക്കളയില്‍ ഇരുന്ന കറിക്കത്തി കൊണ്ട് നീലത്തിന്‍റെ വയറ്റില്‍ കുത്തുകയായിരുന്നു. പിന്നാലെ വിനോദ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. നീലത്തെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു. പിന്നാലെ ഉത്തർപ്രദേശ് ഷാജഹാന്‍പൂര്‍ ജില്ലയിലെ കാണ്ഡ്വാചക് ഗ്രാമവാസിയായ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More:  മക്കളെ കാണാൻ 88 -കാരി കാനഡയ്ക്ക് പറന്നു, അവിടെ വച്ച് പനി, ചികിത്സ പിന്നാലെ 82 ലക്ഷത്തിന്‍റെ മെഡിക്കൽ ബില്ലും

By admin