21 ദിവസം കൊണ്ട് 1198 യൂണിറ്റ് രക്തം; തൃശൂർ മെഡിക്കല്‍ കോളജില്‍ മെഗാ രക്തദാനവുമായി ഡിവൈഎഫ്ഐ
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ മെഗാ രക്തദാന ക്യാംപെയ്ന്‍ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. 21 ദിവസം കൊണ്ട് 1198 യൂനിറ്റ് രക്തമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദാനം ചെയ്തത്.
മാര്‍ച്ച് എട്ടിനാണ് ഡിവൈഎഫ്ഐ തൃശൂര്‍ മെഡിക്കൽ കോളജില്‍ 130 യുവതികളെ എത്തിച്ച് രക്തം ദാനം ചെയ്യുന്ന ക്യാംപെയ്ന് തുടക്കം കുറിച്ചത്. ഒരു ബ്ലോക്ക് കമ്മിറ്റിക്ക് ഒരു ദിവസം എന്ന് ചുമതല വിഭജിച്ച് നല്‍കി. 21 ദിവസം കൊണ്ട് 1198 യുവാക്കള്‍ മെഡിക്കല്‍ കോളെജിലെത്തി രക്തദാനത്തില്‍ പങ്കാളികളായി. മെഗാ രക്തദാന ക്യാംപെയ്ന്‍റെ സമാപനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.
ഏറ്റവും കൂടുതല്‍ ആളുകളെ എത്തിച്ച് രക്ത ദാനം നടത്തിയതിന് സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം കഴിഞ്ഞ കൊല്ലം തൃശൂര്‍ ഡിവൈഎഫ്ഐയ്ക്ക് ലഭിച്ചിരുന്നു. ഇത് രണ്ടാം കൊല്ലമാണ് മെഗാ രക്തദാന ക്യാംപെയ്ന്‍ നടത്തിയത്. കഴിഞ്ഞ എട്ടു കൊല്ലമായി ഡിവൈഎഫ്ഐ ഹൃദയപൂര്‍വ്വം എന്ന പേരില്‍ മുടങ്ങാതെ പൊതിച്ചോര്‍ എത്തിച്ചു നല്‍കുന്നുണ്ട്.