സായ് രാജസ്ഥാനെ അടിച്ചുപരത്തി, കൂടെ ബട്‌ലറും ഷാരുഖും! ഗുജറാത്തിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 83 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ (25 പന്തില്‍ 36), ഷാരുഖ് ഖാന്‍ (20 പന്തില്‍ 36) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അത്ര നല്ലതായിരുന്നില്ല ഗുജറാത്തിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്റെ (2) വിക്കറ്റ് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ബട്‌ലര്‍ – സായ് സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. 10-ാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തീക്ഷണയുടെ പന്തില്‍ ബട്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെയെത്തിയ ഷാരുഖിന്, സായിക്കൊപ്പം 62 റണ്‍സ് ചേര്‍ക്കാനായി.
ഈ രണ്ട് കൂട്ടുകെട്ടുകളാണ് അവരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചതും. ഷാരുകും ഷെഫാനെ റുതര്‍ഫോര്‍ഡും (7) അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും സായ് ഒരറ്റത്ത് അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ 200 കടന്നു. രാഹുല്‍ തെവാട്ടിയ (12 പന്തില്‍ 24), റാഷിദ് ഖാന്‍ (4 പന്തില്‍ 12) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. അര്‍ഷദ് ഖാന്‍ (0), തെവാട്ടിയക്കൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം….
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (്ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.