വെജിറ്റേറിയനാണോ? മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍

വെജിറ്റേറിയനാണോ? മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍

ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒന്നാണ് മുട്ട. ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വെജിറ്റേറിയനാണോ? മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍

മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  

പനീര്‍

100 ഗ്രാം പനീരില്‍ 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ കാത്സ്യവും അടങ്ങിയിരിക്കുന്നു. 

ബദാം

100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിരിക്കുന്നു. 
 

മുരിങ്ങയില

100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ അയേണ്‍, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു.
  

ചെറുപയര്‍

100 ഗ്രാം ചെറുപയറില്‍ 24 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വെള്ളക്കടല

100 ഗ്രാം വെള്ളക്കടലയില്‍ നിന്നും 19 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. 
 

ഗ്രീൻ പീസ്

100 ഗ്രാം ഗ്രീന്‍ പീസില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിന്‍ കെ, ഫോളേറ്റ് തുടങ്ങിയവയും ഇവയില്‍ നിന്നും ലഭിക്കും. 

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

By admin