വീട്ടിലെ കിണറ്റിൽ നിന്ന് കുടിവെള്ളം എടുത്തതിനെ ചൊല്ലി തർക്കം; യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്
കണ്ണൂർ: തിമിരിയിൽ മാതാപിതാക്കളുടെ മുന്നിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷാവിധി. ചെക്കിച്ചേരയിലെ ശരത് കുമാർ 2015 ജനുവരി 27ന് കൊല്ലപ്പെട്ട കേസിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി പറയുന്നത്. ശരത്തിന്റെ അയൽവാസിയായ ജോസ് ജോർജ് ആണ് കുറ്റക്കാരൻ. പ്രതിയുടെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു ശരത്തിന്റെ കുടുംബം കുടിവെള്ളം എടുത്തിരുന്നത്. ഇത് തടഞ്ഞതിനെ തുടർന്നുള്ള വാക്കുതർക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. 27 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.