വീടിന് കാർ പോർച്ച് പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ 

വീട് പണിയുമ്പോൾ തന്നെ പുറത്ത് കാർ പോർച്ചും പണിയാറുണ്ട്. പുറത്തായതുകൊണ്ട് എങ്ങനെയെങ്കിലും ചെയ്താൽ മതിയെന്ന് കരുതുന്നവരുണ്ട്. എന്നാൽ കാർ പോർച്ച് പണിയുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്. 

കാർ പോർച്ച് പണിയുന്ന സ്ഥലം 

കാർ പോർച്ച് എപ്പോഴും വീടിനോട് ചേർന്ന് തന്നെയാണ് നിർമ്മിക്കേണ്ടത്. എന്നിരുന്നാലും ഇന്നിതിന് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓരോ വ്യക്തികളുടെയും താല്പര്യങ്ങളനുസരിച്ച് കാർ പോർച്ച് നിർമ്മിക്കാൻ സാധിക്കും. വീടിന് മുൻവശത്തല്ല വീടിന്റെ തന്നെ ഇടതോ വലതോ ആയ ഭാഗത്താണ് സാധാരണമായി കാർ പോർച്ച് പണിയാറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ പോർച്ചിന് മാത്രമായി വ്യത്യസ്ത നിറവും ഡിസൈനും കൊടുക്കാനും സാധിക്കുന്നു.  

ഡിസൈൻ ചെയ്യേണ്ടത് ഇങ്ങനെയാണ് 

1. എപ്പോഴും കാർ പോർച്ചുകൾ ഡിസൈൻ ചെയ്യുന്നത് സമചതുരത്തിലോ ദീർഘചതുരത്തിലോ ആണ്. നാല് ഭാഗങ്ങളിലും തൂണ് നിർമ്മിച്ചാണ് സാധാരണമായി കാർ പോർച്ച് പണിയുന്നത്. ചിലവ് കുറഞ്ഞ രീതിയിലാണ് നിങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്. ഇനി വീടിനോട് ചേർന്നല്ല നിങ്ങൾ കാർ പോർച്ച് പണിയുന്നതെങ്കിൽ കോൺക്രീറ്റ് അല്ലാത്ത മെറ്റീരിയലുകൾ ഉപയോഗിച്ച് റൂഫിങ് ചെയ്യുന്നതാണ് നല്ലത്.  

2. ഒറ്റ വാഹനത്തിനാണെങ്കിൽ ഇങ്ങനെ ചെയ്യാം. ഇനി രണ്ട് വാഹനങ്ങൾ ഇടാനാണെങ്കിൽ പോർച്ചിന്റെ നടുഭാഗത്തായി ഒറ്റ തൂണും ഇരു വശങ്ങളിലുമായി റൂഫിങ്ങും ചെയ്യാവുന്നതാണ്. കാർ മാത്രമല്ല മറ്റ് വാഹനങ്ങളും ഇടുന്നുണ്ടെങ്കിൽ അതിനനുസൃതമായ വലിപ്പത്തിൽ കാർ പോർച്ച് നിർമ്മിക്കാം.

3. കുറഞ്ഞത് ഒരു കാർ പോർച്ചിന് 6.20 മീറ്റർ നീളവും 4 മീറ്റർ വീതിയുമാണ് വേണ്ടത്. കൂടാതെ വാഹനം പാർക്ക് ചെയ്ത് കഴിയുമ്പോൾ ഓരോ വശത്തും കുറഞ്ഞത് രണ്ടടിയോളം സ്‌പേസും ഉണ്ടായിരിക്കണം. 

റൂഫിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം 

കാർ പോർച്ച് വീടിന്റെ ഭാഗമായാണ് നിർമ്മിക്കുന്നതെങ്കിൽ റൂഫിങ് ചെയ്യുമ്പോൾ ഉയരത്തിൽ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. ഉയരത്തിൽ റൂഫിങ് ചെയ്താൽ വാഹനത്തിന് വെയിലേക്കാനും മഴകൊള്ളാനും സാധ്യതയുണ്ട്.

ഫ്ളോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം 

കാർ പോർച്ചിന് ഫ്ലോർ ഒരുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്. മുറ്റത്തിന്റെ അതേനിരപ്പിൽ നിന്നും എടുക്കാതെ മുറ്റത്തിനെക്കാളും കുറച്ചുകൂടെ ഉയർന്ന് നിൽക്കുന്ന രീതിയിൽ ഫ്ളോറിങ് ചെയ്യുന്നതാണ് നല്ലത്. മഴപെയ്യുമ്പോൾ പോർച്ചിലേക്ക് വെള്ളം എത്താതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കാർ പോർച്ചിന് നല്ല മിനുസമുള്ള ഫ്ളോറിങ് നൽകാൻ ശ്രദ്ധിക്കാം.

വാഹനങ്ങൾ കഴുകാൻ സൗകര്യമൊരുക്കാം

കാർ പോർച്ചിൽ തന്നെ വാഹനങ്ങൾ കഴുകാൻ സംവിധാനമുണ്ടാക്കാൻ സാധിക്കും. വാഷിംഗ് പോയിന്റുകൾ നൽകി ഒരു പൈപ്പും ഓസും ഘടിപ്പിച്ചാൽ എളുപ്പത്തിൽ വാഹനങ്ങൾ അവിടെ വെച്ചുതന്നെ വൃത്തിയാക്കാൻ സാധിക്കും. ഇതിനായി അധികം സമയം ചിലവഴിക്കേണ്ടിയും വരില്ല.  

ബാൽക്കണി വർണാഭമാക്കാൻ ഹൈഡ്രാഞ്ചിയ വളർത്താം

By admin