വിവാഹത്തിന് 9 ദിവസം, വധുവിന്‍റെ സ്വർണം കാണാനില്ല, അമ്മയും മിസ്സിംഗ്; വരനോടൊപ്പം ‘ഭാവി അമ്മായിയമ്മ’ ഒളിച്ചോടി

ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ വധുവിന്‍റെ അമ്മ വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് വെറും ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സംഭവം. വിവാഹത്തിനായി വധുവിന് വാങ്ങിയിരുന്ന സ്വർണ്ണവുമായാണ് ‘ഭാവി അമ്മായിയമ്മ’ മരുമകനോടൊപ്പം ഒളിച്ചോടിയത്.

ഇരുവരും തമ്മിൽ നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ മകളുമായി യുവാവിന്‍റെ വിവാഹം നിശ്ചയിച്ചിരുന്തും അമ്മ തന്നെയാണ്. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും   കൈക്കലാക്കിയാണ് യുവതി വീടുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കി.

വിവാഹ ഒരുക്കങ്ങൾ അറിയാനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ വന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ  വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ  സമ്മാനമായി നൽകിയിരുന്നു. വീട്ടുകാർ അറിയാതെ ഇരുവരും തമ്മിലുള്ള അടുപ്പം മുന്നോട്ട് പോയി. ഇതിനിടെയാണ് വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതി സ്വർണ്ണവും പണവും കൈക്കാലാക്കി ഭാവി മരുമകനോടൊപ്പം ഒളിച്ചോടിയത്.  ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Read More :  ‘വസ്ത്രം ഊരി വാങ്ങി, പരിശോധിച്ചത് പുരുഷ ഉദ്യോഗസ്ഥൻ’; ഇന്ത്യൻ യുവതിയെ യുഎസ് വിമാനത്താവളത്തിൽ 8 മണിക്കൂർ തടഞ്ഞു

By admin