വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ്; ഖത്തർ എയർവേസ് സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ അവസാന ഘട്ടത്തിൽ
ദോഹ: ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ ഉടൻ പൂർത്തിയാകും. ഏതാനും ബോയിംഗ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളൂവെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഇത് വന്‍ വിജയമായതോടെ എയര്‍ബസ് എ350 വിമാനങ്ങളിലും സ്റ്റാർലിങ്ക് വൈ-ഫൈ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഏപ്രിൽ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലേക്കുകൂടി ഈ സേവനം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
സ്റ്റാർലിങ്ക് വൈ-ഫൈ സേവനം ആരംഭിക്കുന്നതോടെ, എ350 വിമാന യാത്രക്കാർക്കും അത്യാധുനിക അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ എയർലൈനായി ഖത്തർ എയർവേസ് മാറും. സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈൻ കൂടിയാണ് ഖത്തർ എയര്‍വേസ്. 35,000 അടി ഉയരത്തിൽ സ്ട്രീമിംഗ്, ഗെയിമിംഗ്, അതിവേഗ ബ്രൗസിംഗ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭ്യമാക്കുന്നത്.
read more: ജോലിക്ക് ഹാജരാകാതെ 16 വര്‍ഷത്തോളം ശമ്പളം; കുവൈത്തിൽ സംഗീത അധ്യാപികയ്ക്ക് ശിക്ഷ