മഗ്നീഷ്യം ലഭിക്കാന്‍ കഴിക്കേണ്ട നട്സുകളും സീഡുകളും

മഗ്നീഷ്യം ലഭിക്കാന്‍ കഴിക്കേണ്ട നട്സുകളും സീഡുകളും

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ഒരു ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെ പരിചയപ്പെടാം. 

മഗ്നീഷ്യം ലഭിക്കാന്‍ കഴിക്കേണ്ട നട്സുകളും സീഡുകളും

മഗ്നീഷ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെയും സീഡുകളെയും പരിചയപ്പെടാം. 

ബദാം

മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സാണ് ബദാം. ഒരു പിടി ബദാമില്‍ നിന്നും 80 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. 
 

കശുവണ്ടി

മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ അണ്ടിപ്പരിപ്പും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 18 അണ്ടിപ്പരിപ്പില്‍ നിന്നും 82 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. 

വാള്‍നട്സ്

വാള്‍നട്സിലും മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.14 വാള്‍നട്സില്‍ നിന്നും 45 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. 

മത്തങ്ങാ വിത്തുകള്‍

മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു സീഡാണ് മത്തങ്ങാ വിത്ത്. 30 ഗ്രാം മത്തങ്ങാ വിത്തില്‍ 150 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. 

ബ്രസീൽ നട്‌സ്

6 ബ്രസീല്‍ നട്സില്‍ നിന്നും 107 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും.

സൂര്യകാന്തി വിത്തുകൾ

1/4 കപ്പ് സൂര്യകാന്തി വിത്തില്‍ നിന്നും 91  മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും.
 

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

By admin