ഇന്ത്യൻ ബോക്സിങ് താരം മേരി കോം വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. മറ്റൊരു ബോക്സിങ് താരത്തിന്‍റെ ഭർത്താവുമായി മേരി ഡേറ്റിങ്ങിലാണെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വർധിച്ചതിനെത്തുടർന്ന് ഭർത്താവ് ഓൺലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി മേരികോം പിരിഞ്ഞു താമസിക്കുകയാണെന്നും മേരി കോമും നാല് മക്കളും ഫരീദാബാദിലും ഓൺലെർ ഡൽഹിയിലുമാണ് താമസമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മേരി കോം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 2005 മാർച്ചിലാണ് മേരികോമും ഓൺലെറും വിവാഹിതരായത്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓൺലെർ മത്സരിച്ച് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1