പണച്ചിലവില്ലാതെ തന്നെ പുതിന കൃഷി, ഇക്കാര്യങ്ങൾ ഓർത്തോളൂ

പണച്ചിലവില്ലാതെ തന്നെ പുതിന കൃഷി, ഇക്കാര്യങ്ങൾ ഓർത്തോളൂ

ലക്ഷങ്ങൾ വരുമാനം നേടിത്തന്നില്ലെങ്കിലും ചെറിയൊരു വരുമാനം ഉറപ്പുതരുന്ന ഒന്നാണ് പുതിനയില കൃഷി.  
 
പണച്ചിലവില്ലാതെ തന്നെ പുതിന കൃഷി, ഇക്കാര്യങ്ങൾ ഓർത്തോളൂ

ലക്ഷങ്ങൾ വരുമാനം നേടിത്തന്നില്ലെങ്കിലും ചെറിയൊരു വരുമാനം ഉറപ്പുതരുന്ന ഒന്നാണ് പുതിനയില കൃഷി.  

മുതൽമുടക്ക് വേണ്ട

മുതൽമുടക്ക് ഒന്നുമില്ലാതെ ചെറിയൊരു തണ്ടിൽ നിന്നും വലിയൊരു കൃഷിത്തോട്ടത്തിലേക്ക് വളർത്താൻ ആകും. 

മണ്ണ്

വെള്ളം കെട്ടിക്കിടക്കാത്ത വളമുള്ള മണ്ണാകണം കൃഷിക്കായി ഉപയോഗിക്കുന്നത്. പുതിനയുടെ തലപ്പുകള്‍ ആണ് നട്ടുപിടിപ്പിക്കേണ്ടത്. 

മിശ്രിതം

മണലും, ചകിരിച്ചോറും, ചാണകപ്പൊടിയും ചേര്‍ത്ത് വെള്ളം നനച്ച് കുഴച്ച മിശ്രിതം തയ്യാറാക്കി അതിൽ നടുന്നതാണ് ഉചിതം. 

വെള്ളം

വേരുപിടിക്കുംവരെ തണലില്‍ സംരക്ഷിക്കുക. മിശ്രിതത്തില്‍ നനവു കുറയുമ്പോള്‍ വെള്ളം നനച്ചു കൊടുക്കുക. 

മാറ്റി നടണം

ചെടി കിളിര്‍ത്ത് നിലത്ത് പടരാന്‍പറ്റിയ പാകമാവുമ്പോള്‍ മാറ്റി നിലത്തോ ചട്ടികളിലോ നടണം.

കമ്പോസ്റ്റ് വളം

ഒരുസെന്റിന് 100 കിഗ്രാം കാലിവളം (കമ്പോസ്റ്റ് വളം) വിതറി മണ്ണുമായി കലര്‍ത്തി തൈകള്‍ നടാം. 

കളകള്‍

കമ്പോസ്റ്റ്, കാലിവളം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്. കളകള്‍ യഥാസമയം നീക്കേണ്ടത് പ്രധാനമാണ്. 

By admin