നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും മാത്രമല്ല, മത്സരിക്കാൻ കച്ചകെട്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇന്നലെ മലപ്പുറത്ത് ചേർന്ന ജില്ലാ നേതൃയോഗമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയ പാർട്ടികൾക്ക് ഏകപക്ഷീയമായി വോട്ടുകൾ പതിച്ചു നൽകാൻ ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് മത്സരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ബി കുഞ്ഞാവു ഹാജി പറഞ്ഞു.

എല്ലാ കാലത്തും കറവപ്പശുവിനെ പോലെ വ്യാപാരികളെ ഉപയോ​ഗിക്കുകയാണെന്നും ആരുടെ ഭാ​ഗത്തുനിന്നും പരി​ഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ മത്സരിക്കാൻ പറ്റിയ മണ്ഡലമാണ്. സംഘ‌‌ടനക്ക് നിരവധി വോട്ടുകളുണ്ട്. ഇരുമുന്നണിയും കച്ചവടക്കാരെ മാറ്റി നിർത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഒരു സഹായവും ലഭിച്ചില്ല. മത്സരിച്ചുകൊണ്ട് കരുത്ത് തെളിയിക്കാനാണ് തീരുമാനമെന്നും യോജിച്ച സന്ദർഭമാണെന്നും പ്രസിഡന്റ് പറഞ്ഞു. 

By admin