നടുറോഡിൽ കെട്ടിപ്പിടിച്ച് യുവാവും യുവതിയും, ഇടപെട്ട് ട്രാഫിക് പൊലീസ്, സിനിമാ ഷൂട്ടിം​ഗോ റീലെടുപ്പോ?

കണ്ടാൽ വിചിത്രമെന്ന് തോന്നുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയ സജീവമായതോട് കൂടി എവിടെയും എന്തുമുണ്ടാകാം എന്ന അവസ്ഥയാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നടുറോഡിൽ വച്ച് ഒരു യുവാവും യുവതിയും കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ. 

ഇരുവരും പ്രണയികളാണ് എന്ന തരത്തിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോയിൽ കാണുന്നത് തിരക്ക് പിടിച്ച ഒരു റോഡാണ്. അനേകം വാഹനങ്ങൾ റോഡിലുണ്ട്. എന്നാൽ, സി​ഗ്നലിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കയാണ്. ആ സമയത്താണ് യുവാവും യുവതിയും റോഡിൽ കെട്ടിപ്പിടിച്ചു നിൽക്കുന്നത്. അതോടെ വാഹനങ്ങളിലുണ്ടായിരുന്നവർക്ക് ദേഷ്യം വരുന്നുണ്ട്. 

കുറച്ച് കഴിഞ്ഞപ്പോൾ ആളുകൾ ഇരുവരുടേയും അടുത്തേക്ക് വരുന്നത് കാണാം. ചോദ്യം ചെയ്യാൻ എന്നതുപോലെയാണ് വരുന്നത്. എന്നാൽ, അപ്പോഴേക്കും ട്രാഫിക് പൊലീസുകാരനും അങ്ങോട്ട് വരുന്നതും എല്ലാവരും കൂടി സംസാരിക്കുന്നതുമാണ് കാണുന്നത്. എല്ലാവരും തർക്കിക്കുന്നത് പോലെയാണ് സംസാരിക്കുന്നത്. എന്നാൽ, യുവതിയും യുവാവും ഇതൊന്നും തന്നെ ശ്രദ്ധിക്കുന്നില്ല. 

മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും, എല്ലാവരും ചുറ്റും കൂടി നിന്ന് അല്പനേരം കഴിഞ്ഞപ്പോൾ യുവാവും യുവതിയും അവിടെ നിന്നും മാറിപ്പോകുന്നതും കാണാം. 

എന്തായാലും, ശരിക്കും ഈ വീഡിയോ എങ്ങനെയുള്ളതാണ് എന്ന കാര്യത്തിൽ ആളുകൾക്ക് സംശയങ്ങളുണ്ട്. ഇത് ലൈക്കിനും വ്യൂസിനും വേണ്ടി തയ്യാറാക്കി പകർത്തിയിരിക്കുന്ന വീഡ‍ിയോ ആണ് എന്നാണ് ഒരുകൂട്ടം ആളുകൾ കമന്റ് നൽകിയിരിക്കുന്നത്. ലൈക്കിനും റീച്ചിനും വേണ്ടി ആളുകൾ എന്തും ചെയ്യും എന്നും അവർ കമന്റ് നൽകി. അതേസമയം, ഇതെന്താ വല്ല സിനിമാഷൂട്ടിം​ഗും ആണോ എന്ന് ചോദിച്ചവരും ഉണ്ട്. 

ഇതെന്തൊരു ഡിസ്കൗണ്ട്, തടിയുള്ളവരെ പരിഹസിക്കുന്ന പരിപാടി; വിമർശനം നേരിട്ട് റെസ്റ്റോറന്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin