ചിയ സീഡ് കുതിർത്ത വെള്ളം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതോ ?
ചിയ സീഡ് കുതിർത്ത വെള്ളം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതോ?
ചിയ സീഡ് കുതിർത്ത വെള്ളം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതോ?
നാരുകളാലും പ്രോട്ടീനുകളാലും പല തരം വിറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ് ചിയ സീഡ്. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും അമിത വിശപ്പ് തടയുകയും ചെയ്യുന്നു.
വിത്തുകളിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
ചിയ വിത്തുകൾക്ക് ഹൈഡ്രോഫിലിക് ഗുണങ്ങളുണ്ട്. അതിനാൽ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ മന്ദഗതിയിലാക്കുകയും കൂടുതൽ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.
ചിയ സീഡ് വെള്ളം ദിവസവും കുടിക്കുന്നത് വയറിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഒരു ടേബിൾ സ്പൂൺ ചിയ വിത്തുകൾ 1 ഗ്ലാസ് വെള്ളത്തിൽ കുതിർത്തതിന് ശേഷം അൽപം നാരങ്ങ നീരോ തേനോ ചേർത്ത ശേഷം കുടിക്കുക. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മികച്ചതാണ് ഇത്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.