ഇപ്പോഴത്തെ പിള്ളേർക്ക് ഇത് വല്ലതും അറിയാമോ? അവർ അമ്പരന്നു പോകുന്ന ആ കാര്യങ്ങളെന്തൊക്കെ, വൈറൽ പോസ്റ്റ്
ഇന്നത്തെ കുട്ടികൾക്ക് പണ്ടത്തെ പല കാര്യങ്ങളും കേൾക്കുമ്പോൾ വലിയ അതിശയമായിരിക്കും. ഉദാഹരണത്തിന് ഇന്റർനെറ്റ് ഇല്ലാത്ത കാലം, ലാൻഡ് ഫോണുകളും കത്തുകളും മാത്രമുണ്ടായിരുന്ന കാലം, കിലോമീറ്ററുകൾ നടന്നുമാത്രം സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നത്… ഇതെല്ലാം അവരെ അമ്പരപ്പിക്കുന്നുണ്ടാകാം. അതവർക്ക് പരിചയമില്ലാത്തത് കൊണ്ടാണ് ഈ അമ്പരപ്പ്.
അതുപോലെ, റെഡ്ഡിറ്റിൽ ഒരു പോസ്റ്റ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കയാണ്. നിങ്ങളുടെ പ്രായത്തിലുള്ള എല്ലാവർക്കും അറിയാവുന്നതും എന്നാൽ ചെറുപ്പക്കാർ ആരും വിശ്വസിക്കാത്തതുമായ കാര്യങ്ങൾ പങ്കുവയ്ക്കാനാണ് പോസ്റ്റിൽ പറയുന്നത്. നിരവധിപ്പേരാണ് തങ്ങളുടെ ഓർമ്മകൾ പോസ്റ്റിന് താഴെ കമന്റുകളിൽ പങ്കുവച്ചിരിക്കുന്നത്.
ഇന്റർനെറ്റ് വന്ന കാലത്ത്, ഒരേസമയം ഫോണിൽ സംസാരിക്കാനും ഓൺലൈനിലായിരിക്കാനും സാധിക്കില്ലായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.
മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, പണ്ട് എവിടെയെങ്കിലും യാത്ര പോകുമ്പോൾ പോകേണ്ടുന്ന ദിശ അറിയണമെങ്കിൽ ഒന്നുകിൽ ഗ്യാസ് സ്റ്റേഷനിൽ നിർത്തി അന്വേഷിക്കുകയോ അല്ലെങ്കിൽ മാപ്പ്/ അറ്റ്ലസ് നോക്കുകയോ ചെയ്യണമായിരുന്നു എന്നാണ്.
അതുപോലെ, എല്ലായിടത്തും ലാൻഡ് ഫോണുകൾ ഉണ്ടായിരുന്നതും കോയിൻ ഇട്ട് ഫോൺ വിളിക്കാനാവുന്ന സൗകര്യം ഉണ്ടായിരുന്നതും പലർക്കും വിശ്വസിക്കാൻ പ്രയാസമാണ് എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്.
What’s your favorite piece of trivia that everyone your age knows, but none of the youngins believe?
byu/MrDNL inAskOldPeople
1974 വരെ, വിവാഹിതരായ സ്ത്രീകൾക്ക് സ്വന്തം പേരിൽ ക്രെഡിറ്റ് കാർഡ് അനുവദിക്കില്ലായിരുന്നു. അവരുടെ ഭർത്താവ് വഴി മാത്രമേ അവർക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുമായിരുന്നുള്ളൂ എന്ന് താൻ ആദ്യം പറഞ്ഞപ്പോൾ തന്റെ മക്കളോ അവരുടെ സുഹൃത്തുക്കളോ അത് വിശ്വസിച്ചില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
70 -കളിൽ എമർജൻസി സർവീസായ 911 ഉണ്ടായിരുന്നില്ല. ആ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ പ്രദേശത്തെ പൊലീസിനെ വിളിക്കുകയും അവർ സ്ഥലത്ത് എത്തുകയുമായിരുന്നു ചെയ്യുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.