അർധസെഞ്ചുറി നേടിയ കോൺവെയെ റിട്ടയേര്‍ഡ് ഔട്ടാക്കി എന്തിന് ജഡേജയെ ഇറക്കി, കാരണം വിശദീകരിച്ച് റുതുരാജ്
മുള്ളൻപൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറുകളില്‍ അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് എന്തുകൊണ്ട് രവീന്ദ്ര ജഡേജയെ ഇറക്കിയെന്ന് വിശദീകരിച്ച് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്. പതിനെട്ടാം ഓവറിലെ അവസാന പന്തിന് മുമ്പായിരുന്നു 49 പന്തില്‍ 69 റണ്‍സെടുത്ത കോണ്‍വെയെ പിന്‍വലിച്ച് ചെന്നൈ രവീന്ദ്ര ജഡേജെ ക്രീസിലിറക്കിയത്. ധോണിയായിരുന്നു ഈ സമയം മറുവശത്ത്. 19 പന്തില്‍ 49 റണ്‍സായിരുന്നു അപ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ജഡേജ ക്രീസിലെത്തിയതിന് പിന്നാലെ ധോണി ലോക്കി ഫെര്‍ഗൂസനെ സിക്സി് പറത്തി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ജീവന്‍ കിട്ടിയ ധോണി 15 റണ്‍സ് കൂടി നേടി ലക്ഷ്യം അവസാന ഓവറില്‍ 28 ആക്കി. എന്നാല്‍ യാഷ് താക്കൂര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ന്നെ ധോണി പുറത്തായി.തൊട്ടുപിന്നാലെ യാഷ് താക്കൂറിനെ ജഡേജ സിക്സിന് പറത്തിയെങ്കിലും 18 റണ്‍സകലെ ചെന്നൈ വീണു. ഒരു സിക്സ് അടക്കം കോണ്‍വെക്ക് പകരമിറങ്ങിയ ജഡേജ പുറത്താവാതെ നേടിത് 5 പന്തില്‍ 9 റണ്‍സായിരുന്നു.
ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത, ഒരു മാറ്റവുമായി നൈറ്റ് റൈഡേഴ്സ്
എന്നാല്‍ എന്തുകൊണ്ടാണ് കോണ്‍വെയെ പിന്‍വലിച്ചത് എന്ന ചോദ്യത്തോട് മത്സരശേഷം ചെന്നൈ നായകന്‍ റുതുരാജ് ഗെയ്കവാദ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.ഡെവോണ്‍ കോണ്‍വെ പന്ത് നന്നായി ടൈം ചെയ്യുന്ന ബാറ്ററാണ്. ടോപ് ഓര്‍ഡറിലാണ് കോണ്‍വെയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ ജഡേജയുടെ റോള്‍ തീര്‍ത്തും വ്യത്യസ്മാണ്.ഫിനിഷറെന്ന നിലയില്‍ തിളങ്ങിയിട്ടുള്ള താരമാണ് ജഡേജ. ക്രീസിലുള്ള ബാറ്റര്‍ താളം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ അത്തരമൊരു മാറ്റം സ്വാഭാവികമാണ്.ആദ്യമൊക്കെ കോൺവെ നന്നായി സ്ട്രൈക്ക് ചെയ്തിരുന്നു.പിന്നീട് സ്ട്രൈക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴും ഞങ്ങള്‍ കാത്തിരുന്നു.ഒടുവില്‍ അനിവാര്യമെന്ന് കണ്ടപ്പോള്‍ കോണ്‍വെയെ പിന്‍വലിച്ച് ജഡേജയെ ഇറക്കിയെന്നും റുതുരാജ് പറഞ്ഞു. ഫീല്‍ഡിംഗ് പിഴവുകളാണ് പഞ്ചാബിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് കാരണമായതെന്നും റുതുരാജ് വ്യക്തമാക്കി.
ഈ സീസണില്‍ റിട്ടയേര്‍ഡ് ഔട്ടാവുന്ന രണ്ടാമത്തെയും ഐപിഎല്‍ ചരിത്രത്തിലെ തന്നെ അഞ്ചാമത്തെയും ബാറ്ററാണ് കോണ്‍വെ. നേരത്തെ ലക്നൗവിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന്‍റെ തിലക് വര്‍മയെയും റിട്ടേയേര്‍ഡ് ഔട്ടാക്കിയിരുന്നു.ആര്‍ അശ്വിന്‍(2022), അഥർവ ടൈഡെ(2023), സായ് സുദര്‍ശന്‍(2023) എന്നിവരാണ് ഐപിഎല്‍ ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഔട്ടാക്കിയ മറ്റ് ബാറ്റര്‍മാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക