സോഷ്യൽ മീഡിയ പേരിട്ടു ‘അംബാനി ഐസ്ക്രീം’; ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം?  

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം എന്ന പേരിൽ സ്വർണ്ണം പൂശിയ ഐസ്ക്രീം വാഗ്ദാനം ചെയ്ത് വാർത്തകളിൽ ഇടം പിടിക്കുകയാണ് ഹൈദരാബാദ് നഗരം. ഏറെ പ്രസിദ്ധമായ ‘ഹ്യൂബർ ആൻഡ് ഹോളി’ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കിയ ഈ സ്വർണം പൂശിയ ഐസ്ക്രീം ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 

ആരെയും മോഹിപ്പിക്കും വിധമുള്ള ഈ ഐസ്ക്രീം പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇന്ത്യയിലെ ഈ ആഡംബര ഐസ്ക്രീം ചർച്ചയായത്. 1200 രൂപയാണ് ഈ ഐസ്ക്രീമിന്റെ വില. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഐസ്ക്രീമിന് നൽകിയിരിക്കുന്ന പേര് ‘അംബാനി ഐസ്ക്രീം’ എന്നാണ്.

ഇൻസ്റ്റഗ്രാമിൽ ഫുഡ് വ്ലോഗർ ആയി അറിയപ്പെടുന്ന ‘Foodiedaakshi’ എന്ന അക്കൗണ്ട് ആണ് ഈ ആഡംബര ഐസ്ക്രീമിന്റെ വീഡിയോ പങ്കുവെച്ചത്. ‘ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം’ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

ഐസ്ക്രീം പാർലറിലെ ഒരു ജീവനക്കാരൻ ഐസ്ക്രീം തയ്യാറാക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കോണിനുള്ളിൽ ചോക്ലേറ്റ് കഷണങ്ങൾ, ലിക്വിഡ് ചോക്ലേറ്റ്, ബദാം, ചോക്ലേറ്റ് ഐസ്ക്രീമിന്റെ സ്കൂപ്പുകൾ, പേര് വെളിപ്പെടുത്താത്ത ചില ചേരുവകൾ, സ്വർണ്ണ ഫോയിൽ എന്നിവയൊക്കെയാണ് ഐസ്ക്രീം നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിഭവം കൂടുതൽ രുചികരമായ ടോപ്പിംഗുകൾ കൊണ്ട് അലങ്കരിക്കുന്നതും വീഡിയോയിൽ കാണാം.

മാർച്ച് 6 -ന് പങ്കിട്ട പോസ്റ്റ് ഇതുവരെ 10 ദശലക്ഷത്തിലധികം ആളുകൾ കാണുകയും, 3,00,000 ലൈക്കുകളും, നിരവധി കമന്റുകളും നേടുകയും ചെയ്തിട്ടുണ്ട്. ‘അംബാനി ഐസ്ക്രീം’ എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഐസ്ക്രീമിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇതെന്തൊരു ഡിസ്കൗണ്ട്, തടിയുള്ളവരെ പരിഹസിക്കുന്ന പരിപാടി; വിമർശനം നേരിട്ട് റെസ്റ്റോറന്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin