സഹോദരി ദാനം ചെയ്ത ഗർഭപാത്രം മാറ്റിവച്ചു; 37 -കാരിക്ക് പെണ്‍കുഞ്ഞ് ജനിച്ചു, യുകെയില്‍ ആദ്യം

നുഷ്യ ശരീരത്തെ കുറിച്ചുള്ള നമ്മുടെ പഠനം ഇപ്പോഴും പുരോഗമിക്കുകയാണ്. അമരത്വം നേടുന്നതിനൊപ്പം രോഗങ്ങളെയും കുറവുകളെയും നികത്താനും മെഡിക്കല്‍ പ്രൊഫഷണലുകൾ ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇതിനിടെയാണ് യുകെയില്‍ നിന്നും ആശ്വാസകരമായ ഒരു വാര്‍ത്ത എത്തിയത്. ജന്മനാ ഗര്‍ഭപാത്രമില്ലാതെയോ തകരാരുകളോടെയോ ജനിക്കുന്ന സ്ത്രീകൾക്ക് ഇനി ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലൂടെ പ്രവസിക്കാമെന്നതാണത്. അതെ അത്തരത്തില്‍ ആദ്യത്തെ കുഞ്ഞിനെ യുകെ വരവേറ്റ് കഴിഞ്ഞു. 

ജന്മനാ മേയർ റോക്കിറ്റാന്‍സ്കി ക്ലസ്റ്റര്‍ ഹൌസർ സിന്‍ഡ്രോം ബാധിതയായിരുന്നു 37 -കാരിയായ ഗ്രേസ് ഡേവിസണ്‍. പ്രവര്‍ത്തനക്ഷമമല്ലാത്ത ഗര്‍ഭപാത്രത്തോടെയാണ് ഗ്രേസ് ഡേവിസണ്‍ ജനിച്ചത്. വിവാഹം കഴിഞ്ഞെങ്കിലും കുട്ടികളുണ്ടാകാന്‍ ഏറെ ആഗ്രഹിച്ചിട്ടും ഗ്രേസിന് അതിന് കഴിഞ്ഞില്ല. പിന്നാലെ ഇവര്‍ ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നത് മുതല്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വരെയുള്ള സാധ്യതകൾ തേടി. 

Read More:  ഭാര്യയുടെ പാചകം മൂലം എട്ട് വർഷമായി ‘പാതിവെന്ത ഭക്ഷണം’ കഴിക്കുന്നെന്ന് യുവാവ്; കുറിപ്പ് വൈറൽ

Read More: യുകെയില്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ പള്ളിയില്‍ ‘ഗുസ്തി’; ആളുകൂടുന്നെന്ന് റിപ്പോര്‍ട്ട്

Read More: ‘ജിമ്മിൽ പോകുന്നവരുടെ സ്വപ്ന മെനു’; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വിവാഹ മെനു കാർഡ്

ഒടുവില്‍, പത്തും രണ്ടും വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ 42 -കാരിയായ ഗ്രേസിന്‍റ മൂത്ത സഹോദരി ആര്‍മി പര്‍ഡി തന്നെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറായി. അങ്ങനെ യുകെയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവച്ച് സ്ത്രീയായി ഗ്രേസി ഡേവിസണ്‍. പിന്നാലെ 2023 ഫെബ്രുവരിയില്‍ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഫൌണ്ടേഷന്‍റെ യുടെ ഭാഗമായ ഓക്സ്ഫോര്‍ഡ് ട്രാന്‍സ്പ്ലാന്‍റ് സെന്‍റിറില്‍ വച്ച് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. 25 വര്‍ഷം നീണ്ട ഗവേഷണത്തിന്‍റെ പരിസമാപ്തിയെന്നാണ് സംഭവത്തെ പ്രൊഫസര്‍ റിച്ചാർഡ് സ്മിത്ത് വിശേഷിപ്പിച്ചത്. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 27 ന് ലണ്ടനിലെ ക്യൂന്‍സ് ചാര്‍ലറ്റ്സ് ആന്‍റ് ചെല്‍സ ഹോസ്പിറ്റലില്‍ വച്ച് ഗ്രേസി ഡേവിസണ്‍., ആമി എന്ന പെണ്‍ കുഞ്ഞിന് ജന്മം നല്‍കി. 

2013 മുതല്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. ഇതിനകം 100 ഓളം ഗര്‍ഭപാത്രങ്ങൾ മാറ്റിവച്ചിട്ടുണ്ടെങ്കിലും 50 ഓളം കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചത്. ഈ രംഗത്ത് ഇംഗ്ലണ്ടിലെ ആദ്യത്തെ അമ്മയാണ് ഗ്രേസിയെങ്കില്‍ ആദ്യത്തെ കുഞ്ഞ് ആമിയാണ്. 

Read More:  ഫ്ലൈഓവറിൽ നിന്ന് കാറിന് മുകളിലേക്ക് വീണത് കൂറ്റൻ കോൺക്രീറ്റ് ബീം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ, വീഡിയോ

By admin