മക്കളെ കാണാൻ 88 -കാരി കാനഡയ്ക്ക് പറന്നു, അവിടെ വച്ച് പനി, ചികിത്സ പിന്നാലെ 82 ലക്ഷത്തിന്‍റെ മെഡിക്കൽ ബില്ലും
കാനഡയിലെ ഒന്‍റാരിയോയിലെ ബ്രാപ്ടണ്‍, ഹാമില്‍ട്ടണ്‍ എന്നീ നഗരങ്ങളില്‍ താമസിക്കുന്ന മക്കളെ കാണാന്‍ ഇന്ത്യയില്‍ നിന്നും പറന്ന 88 -കാരി ആലിസ് ജോണിന് ആ യാത്ര ഏറെ വേദനാജനകമായി. കാനഡയിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ആലിസ് ജോണിന്‍റെ ആരോഗ്യ സ്ഥിതി മോശമായി ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കായി ആലീസ് ജോണിന് 96,000 ഡോളര്‍ (82 ലക്ഷത്തിലധികം രൂപ) ചെലവായെന്ന് സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കനേഡിയന്‍ പൌരന്മാരുടെ മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിക്കും ഒരൊറ്റ സമയം രണ്ട് വര്‍ഷം വരെ താമസിക്കാന്‍ അനുവദിക്കുന്ന സൂപ്പര്‍ വിസയിലാണ് ആലീസ് ജോണ്‍ കാനഡയിലെത്തിയത്. 10 വര്‍ഷം വരെയാണ് ഈ വിസയുടെ സാധുതാകാലം. അതേസമയം ഈ വിസയിൽ കാനഡയിൽ എത്തുന്നവര്‍ അവരുടെ താമസകാലത്ത് സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെടുന്നു.
Read More: കാമുകന്‍റെ മാതാപിതാക്കളെ കാണാന്‍ പോയി, അച്ഛനെ കണ്ട യുവതി ഞെട്ടി, തന്‍റെ പഴയ കാമുകൻ!
2024 ജനുവരിയിലാണ് ആലീസ് ജോണ്‍ കാനഡയില്‍ എത്തിയത്. പെട്ടെന്ന് കാലാവസ്ഥ മാറിയതിനാല്‍ ആലീസിന് ചുമയും പനിയും ശ്വാസതടസവും നേരിട്ടു. ആരോഗ്യം മോശമായിരിക്കവെ ആലീസ് തന്‍റെ മകളെ കാണാന്‍ ഹാമിൽട്ടണിലേക്ക് പോയിരുന്നെന്ന് ആലീസിന്‍റെ മകന്‍ ജോസഫ് ക്രിസ്റ്റി പറഞ്ഞു. അവിടെ വച്ച് ആലീസിനെ ഹാമില്‍ട്ടണ്‍ ജനറൽ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഏതാണ്ട് മൂന്ന് ആഴ്ചയോളം ആലീസ്, ഹോസ്പിറ്റിലിലെ ഇന്‍റന്‍സീവ് കെയർ യൂണിറ്റ്. വെന്‍റിലേറ്റര്‍ എന്നിവിടങ്ങളില്‍ മാറി മാറി പ്രവേശിക്കപ്പെട്ടു. വീട്ടുകാര്‍ അതിനകം ആലീസിനായി മാനുലൈഫിന്‍റെ ഏതാണ്ട് ഒരു ലക്ഷം ഡോളറിന്‍റെ (85.6 ലക്ഷം രൂപ) ഇന്‍ഷുറന്‍സ് എടുത്തിരുന്നു. എന്നാല്‍, ആലീസിന് നേരത്തെ ശ്വാസ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചതിനാല്‍ അവര്‍ക്ക് ആശുപത്രി ബില്ല് ക്ലൈം ചെയ്യാന്‍ സാധിച്ചില്ല.
Read More: വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല, വിദ്യാർത്ഥിനിയും കാമുകനും വീഡിയോ കോൾ ചെയ്ത് വിഷം കഴിച്ചു
കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയ്‍ലിയർ കണ്ടെത്തിയിട്ടുള്ള രോഗികൾക്ക് ഈ പോളിസി പ്രകാരമുള്ള ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല. എന്നാല്‍, ആലീസിന്‍റെ മുന്ന് വര്‍ഷം മുമ്പ് വരെയുള്ള ആശുപത്രി രേഖകളില്‍ കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയ്‍ലിയർ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ജോസഫ് ക്രിസ്റ്റി പറഞ്ഞെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി അത് മുഖവിലക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതേ തുടര്‍ന്ന് കുടുംബത്തിന് 82 ലക്ഷത്തിലധികം രൂപ മെഡിക്കല്‍ ബില്ലിനത്തില്‍ ചെലവഴിക്കേണ്ടി വന്നു. വിഷയം മാധ്യമ ശ്രദ്ധനേടിയതോടെ മാനുലൈഫ് തങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി വിശകലനം ചെയ്യുകയും ആലീസ് ജോണിന് ക്ലൈം കൊടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അതേസമയം ബില്ല് തിരിച്ചടയ്ക്കാന്‍ അല്പം കാലതാമസം എടുക്കുമെന്നും മാനുലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ആലീസിന്‍റെ കുടുംബത്തെ അറിയിച്ചു.
Read More: യുകെയില്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ പള്ളിയില്‍ ‘ഗുസ്തി’; ആളുകൂടുന്നെന്ന് റിപ്പോര്‍ട്ട്