പെണ്ണങ്ങ് അമേരിക്കയിൽ, 9 വയസ് കൂടുതൽ, ചെക്കൻ ഇന്ത്യൻ ​ഗ്രാമത്തില്‍, കണ്ടത് ഇൻസ്റ്റയിലും, വൈറലായി പ്രണയകഥ

പ്രണയത്തിന് അതിർത്തികളോ, ദേശഭേദങ്ങളോ, ഭാഷയോ ഒന്നും ഒരു പ്രശ്നമല്ല എന്ന് പറയാറുണ്ട്. രണ്ട് രാജ്യടങ്ങളിലിരുന്ന് പ്രണയിക്കുകയും അവരെ വിവാഹം കഴിക്കുന്നതിന് വേണ്ടി അതിർത്തി കടന്ന് എത്തുകയും ചെയ്യുന്ന പ്രണയികളുടെ കഥകൾ നാം കേട്ടിട്ടുണ്ടാകും. അതുപോലെ ഒരു പ്രണയകഥയാണ് യുഎസ്സിൽ നിന്നുള്ള ഈ യുവതിയുടേതും ആന്ധ്ര പ്രദേശിൽ നിന്നുള്ള ഈ യുവാവിന്റേതും. 

അമേരിക്കയിൽ നിന്നുള്ള ജാസ്‌ലിന്‍ ഫൊറേറയും ആന്ധ്രാ പ്രദേശിലെ ഒരു ​ഗ്രാമത്തിൽ നിന്നുള്ള ചന്ദന്‍ സിങ് രജ്പുതുമാണ് ആ പ്രണയജോഡികൾ. വിവാഹമോചിതയായ ജാസ്‍ലിന് ഒരു കുഞ്ഞുമുണ്ട്. ഇൻസ്റ്റ​ഗ്രാമിലാണ് അവൾ ചന്ദനെ കണ്ടുമുട്ടുന്നത്. ചന്ദനെക്കാൾ ഒമ്പത് വയസിന് മൂത്തതാണ് ജാസ്‍ലിൻ. എന്നാൽ, പ്രായം ആ ബന്ധത്തെ നിരാകരിക്കാൻ ഒരു തടസമാണ് എന്ന് ചന്ദന് തോന്നിയില്ല. 

വീഡിയോ ഫോട്ടോ​ഗ്രാഫർ കൂടിയായ ജാസ്‍ലിൻ ഒടുവിൽ ഓൺലൈനിലൂടെയുള്ള എട്ട് മാസത്തെ ഡേറ്റിം​ഗിന് ശേഷം ചന്ദനെ കാണാൻ അമേരിക്കയിൽ നിന്നും നേരെ ഇന്ത്യയിലേക്ക് പറന്നു. തങ്ങളുടെ പ്രണയകഥ അവൾ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയിൽ നിന്നുള്ള ചന്ദന്റെ ഒപ്പമുള്ള ചിത്രങ്ങളും ഒക്കെ ജാസലിൻ വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. 

ഇരുവരും പരിചയപ്പെട്ടത് ഇൻസ്റ്റ​ഗ്രാമിലാണെങ്കിലും പിന്നീട് ആ ബന്ധം വീഡിയോ കോളിലേക്ക് മാറി. ഒടുവിൽ മാസങ്ങളോളം ഓൺലൈനിലൂടെ പ്രണയിച്ച ശേഷം ആദ്യമായി ഇരുവരും തമ്മിൽ കാണുകയായിരുന്നു. അതിന്റെ മനോഹര നിമിഷങ്ങളും വീഡിയോയിൽ കാണാം. ചന്ദന് വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ് എന്നും അത് കിട്ടിയാലുടനെ രണ്ടുപേരും ചേർന്ന് യുഎസ്സിൽ പുതിയ ജീവിതം ആരംഭിക്കുമെന്നും വീഡിയോയിൽ പറയുന്നു. 

ഏതായാലും, നെറ്റിസൺസിനെ ഈ ക്യൂട്ട് കപ്പിളിനെയും അവരുടെ പ്രണയകഥയും ഇഷ്ടമായി എന്നാണ് കമന്റുകളിൽ നിന്നും മനസിലാവുന്നത്. 

സഹോദരി ദാനം ചെയ്ത ഗർഭപാത്രം മാറ്റിവച്ചു; 37 -കാരിക്ക് പെണ്‍കുഞ്ഞ് ജനിച്ചു, യുകെയില്‍ ആദ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin