പര്‍ച്ചേസിനൊപ്പം വമ്പന്‍ സമ്മാനങ്ങളുമായി മെഗാഡീല്‍സ്; ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ സമ്മാനമഴ

പര്‍ച്ചേസിനൊപ്പം വമ്പന്‍ സമ്മാനങ്ങളുമായി മെഗാഡീല്‍സ്; ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ സമ്മാനമഴ

ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് വലിയ മാറ്റങ്ങളുമായി പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം.മെഗാഡീല്‍സ് (www.megadeals.qa) എന്നാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ പേര്. പരസ്യം, പബ്ലിക് റിലേഷന്‍സ്, മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങള്‍ നല്‍കി വരുന്നമൈ ക്യൂ ട്രേഡിങ്&അഡ്വര്‍ടൈസിങ് ഗ്രൂപ്പ് (My Q Trading & Advertising) ആണ് ഈ പുതിയ ഷോപ്പിംഗ് അനുഭവം അവതരിപ്പിക്കുന്നത്.

പേള്‍ ഖത്തറിലെ സെന്റ് റജിസ് മാര്‍സ അറേബ്യയില്‍ വെച്ച് നടന്ന വർണ്ണശോഭമായ ചടങ്ങില്‍, ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥര്‍, മൈ ക്യൂ ട്രേഡിങ്&അഡ്വര്‍ടൈസിങ്ങിന്റെ പങ്കാളിയായ താരിഖ് ഹുസൈന്‍ അല്‍ ഖലാഫ്, കൂടാതെ മൈ ക്യൂ ടീമിലെ അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മെഗാഡീല്‍സ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു.
പര്‍ച്ചേസിനൊപ്പം വമ്പന്‍ സമ്മാനങ്ങളുമായി മെഗാഡീല്‍സ്; ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ സമ്മാനമഴ

വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമായിരിക്കും മെഗാഡീല്‍സ്എന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഓരോ പര്‍ച്ചേസിനൊപ്പവും ക്യാഷ്, കാറുകള്‍, സ്വര്‍ണ്ണം മുതലായ വമ്പന്‍ സമ്മാനങ്ങള്‍ ഉറപ്പാക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പണം, കാര്‍, സ്വര്‍ണം എന്നിവയ്ക്കുള്ള റാഫിള്‍ ഡ്രോയിലേക്കുള്ള സൗജന്യ എന്‍ട്രികള്‍ ലഭിക്കും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് കൂടുതല്‍ റിവാര്‍ഡുകള്‍ നല്‍കി ഉപയോക്താക്കള്‍ക്ക് അധിക മൂല്യവും സൗകര്യവും നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് താരിഖ് ഹുസൈന്‍ അല്‍ ഖലാഫ് പറഞ്ഞു. ഖത്തര്‍ വിപണിയില്‍ പുതിയ ആശയങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനിയുടെ ശ്രമം. രാജ്യത്തിന്റെ വളരുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ സംഭാവന നല്‍കുകയാണ് മൈ ക്യൂ ട്രേഡിങ്&അഡ്വര്‍ടൈസിങ്.

സുതാര്യത, സത്യസന്ധത, കൃത്യമായ മാര്‍ഗരേഖകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് മെഗാഡീല്‍സ് നടപ്പിലാക്കുന്നത്. ഖത്തറിലെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്. മെഗാഡീല്‍സ് വെബ്സൈറ്റിനൊപ്പം ഉപയോഗിക്കാൻ സൗകര്യപ്രദമായ മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട്. ഉപയോക്തൃ കേന്ദ്രീകൃത സമീപനം, ഇടപാടുകളുടെ സുരക്ഷിതത്വം, അതിവേഗ സഹായ സംവിധാനം എന്നിവയും പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്.

“ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടുള്ള വ്യത്യസ്ത സമീപനമാണ് മെഗാഡീല്‍സിനെ വ്യത്യസ്തമാക്കുന്നത്,” എന്ന് മെഗാഡീല്‍സ് ഖത്തര്‍ ഡയറക്ടര്‍ ഫായിസ് ചൗള്‍ വ്യക്തമാക്കി. “ഇത് വെറും സാധാരണ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം അല്ല. മറിച്ച് ഉപയോക്താക്കള്‍ക്ക് പുതിയൊരു അനുഭവം നല്‍കുന്ന സവിശേഷതയുള്ള സേവനമാണ്.”2029 ഓടെ ഖത്തറിലെ ഡിജിറ്റല്‍ കൊമേഴ്‌സ് വിപണി ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ത്വരിത വളര്‍ച്ചയുടെ തുടക്കമായിട്ടാണ് മെഗാഡീല്‍സ് വിപണിയില്‍ പ്രവേശിക്കുന്നത്. ഉപയോക്താക്കളുടെ സൗകര്യം, മൂല്യം, താല്‍പര്യം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള അനുഭവമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. റിവാര്‍ഡുകളെ അടിസ്ഥാനമാക്കിയുള്ള പുതിയ മാതൃക, വിപുലമായ ഉല്‍പ്പന്നങ്ങളുടെ ശൃംഖല, സുതാര്യത എന്നിവയാണ് മെഗാഡീല്‍സിനെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മികച്ച ഷോപ്പിംഗ് അനുഭവവും ആകര്‍ഷകമായ സമ്മാനങ്ങളും മെഗാഡീല്‍സ് ഉപയോക്താക്കള്‍ക്കായി കാത്തിരിക്കുന്നു എന്ന് കമ്പനി ഉറപ്പുനല്‍കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin