തക്കാളിക്ക് സൂര്യപ്രകാശം ആവശ്യമുണ്ടോ? വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് തക്കാളി. എന്നാൽ നന്നായി ഇത് വളരണമെങ്കിൽ ശരിയായ രീതിയിൽ സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. നിങ്ങൾ ചെടി ചട്ടിയിൽ വളർത്തിയാലും ഗാർഡനിൽ ആണെങ്കിലും മതിയായ അളവിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രമേ തക്കാളി നടാൻ പാടുള്ളു. 

പൂർണമായ സൂര്യപ്രകാശത്തിൽ തക്കാളി തഴച്ചുവളരുന്നു

വളർച്ചയുടെ എല്ലാ ഘട്ടത്തിലും ശരിയായ രീതിയിലുള്ള സൂര്യപ്രകാശം തക്കാളിക്ക് അത്യാവശ്യമാണ്. വേരിന്റെയും ചെടിയുടെയും വളർച്ച മുതൽ പൂവിട്ട കായ്കൾ വരുന്നവരെയും സൂര്യപ്രകാശം ആവശ്യമാണ്. കാരണം ചെടിക്ക് ആരോഗ്യകരമായ വേര്, തണ്ട്, ഇലകൾ എന്നിവ വരണമെങ്കിൽ കൃത്യമായ രീതിയിൽ സൂര്യപ്രകാശം ലഭിച്ചേ മതിയാകു. ചെറിയ അളവിലാണ് സൂര്യപ്രകാശം ലഭിക്കുന്നതെങ്കിൽ ചെടികൾ ദുർബലമായി പോകാനും സാധ്യതയുണ്ട്.  

എത്ര വെളിച്ചമാണ് ആവശ്യമുള്ളത്

മികച്ച വിളവ് ലഭിക്കണമെങ്കിൽ 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം അത്യാവശ്യമാണ്. അതിനാൽ തന്നെ ചെടി നടാൻ സ്ഥലം തെരഞ്ഞെടുക്കുംമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യത്തിന്റെ ദിശ മാറുന്നതിനനുസരിച്ച് സൂര്യപ്രകാശം ലഭിക്കുന്നതിന്റെ അളവിലും വ്യത്യാസങ്ങൾ ഉണ്ടാകും. സൂര്യ രശ്മികളുടെ തീവ്രതയിലും മാറ്റങ്ങൾ ഉണ്ടാവാം. ഉച്ചമുതൽ സൂര്യപ്രകാശത്തിന് അമിതമായ ചൂടും കൂടും. ഇത് ചെടിയുടെ ഉല്പാദനത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുകായും ചെടിക്ക് പൊള്ളലേൽക്കാനും കാരണമാകുന്നു. അതിനാൽ തന്നെ രാവിലെയും ഉച്ച തുടങ്ങുന്ന സമയത്തെ വെളിച്ചവുമാണ് തക്കാളിക്ക് ആവശ്യം. ഇത് ചെടിയിൽ വരാൻ സാധ്യതയുള്ള ഇല രോഗങ്ങളെ തടയുകയും ചെയ്യുന്നു. അതിനാൽ തന്നെ സ്ഥലം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം.  

എത്ര ചെറിയ അടുക്കളയും വലുതായി തോന്നിക്കും; ഇതാണ് പാരലൽ കിച്ചൻ ഡിസൈൻ

By admin