‘ഗവർണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടി’: ബിനോയ് വിശ്വം

തിരുവനന്തപുരം: ഗവർണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുകൊണ്ടും മോദിയും അമിത്ഷായും പാഠം പഠിക്കുമെന്ന് തോന്നുന്നില്ല. കോടതി വിധിയുടെ അന്ത:സത്തയിൽ ജനാധിപത്യ ബോധത്തോടെ ഇനിയെങ്കിലും ഇടപെടണം. കേന്ദ്രം കൽപ്പിച്ചാൽ ഏറാൻ മൂളുന്ന ഗവർണർമാർ മനസിലാക്കണം . പാഠം ഉൾക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.  

നിയമസഭക്കും സംസ്ഥാന സർക്കാരിനും ഉള്ള അധികാരങ്ങൾ വ്യക്തമാണ്. ബില്ലുകൾ തോന്നിവാസം പോലെ മാറ്റിവക്കുന്നവർക്ക് തിരിച്ചടിയാണിത്. വിഡ്ഢിവേഷം കെട്ടിയവർക്കും കെട്ടിച്ചവർക്കും തിരിച്ചടിയാണ്. വിധിയെ സിപിഐ സ്വാഗതം ചെയ്യുന്നു. സിപിഐ സമ്മേളനങ്ങളിൽ പാർട്ടിയുടെ നൻമക്ക് വേണ്ടി ചിലത് ചെയ്യും. മാധ്യമങ്ങളുമായി സംഘർഷത്തിനില്ല. പാർട്ടിക്ക് അകത്ത് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. 

കണ്ടുനിന്നവരെല്ലാം നടുങ്ങിപ്പോയി, പത്തനംതിട്ടയിൽ കെഎസ്ഇബി ജോലിക്കിടെ തൊഴിലാളി ലൈനിൽ കുടുങ്ങി; ഒടുവിൽ രക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin