കുവൈത്തിൽ ഭൂചലനം, റിക്ടർ സ്കെയിൽ 3.2 തീവ്രത
കുവൈത്ത് സിറ്റി: കൂവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
read more: ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശന വിസക്കാർ മടങ്ങണമെന്ന വാർത്ത; പ്രതികരണവുമായി ജവാസത്ത്