കുവൈത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളി, വീഡിയോ വൈറൽ, നടപടിയെടുക്കുമെന്ന് മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വെഡ്ഡിംഗ് ഹാൾ ഉടമകൾക്ക് പിഴ ചുമത്തുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റാഖ മേഖലയിൽ വെഡ്ഡിംഗ് ഹാളിൻ്റെ മാലിന്യം തള്ളിയ ഉടമയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മാലിന്യം നിക്ഷേപിച്ച് പോകുന്ന ഇയാളുടെ ഒരു വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

ഹാളിൻ്റെ മാലിന്യം തള്ളിയത് വ്യക്തമായ സാഹചര്യത്തിൽ 500 ദിനാറിന്‍റെ ​ഗ്യാരണ്ടി ഡെപ്പോസിറ്റ് ചുമത്തുകയും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഇയാളിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നത് ഉൾപ്പെടെ എല്ലാ നടപടികളും ഇയാൾക്കെതിരെ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടുന്ന ആർക്കെതിരെയും നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

read more: പിശകുകൾ വെളിച്ചത്താകും, പ്രകടനം നിരീക്ഷിക്കാൻ ചുറ്റും ക്യാമറകൾ, കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റിന് ഹൈടെക് കാറുകൾ

By admin