‘ഓപ്പറേഷന്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞുമുഖം’: മകന്റെ നേട്ടം പങ്കുവെച്ച് മഞ്ജു പത്രോസ്

കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിന്റെ കരിയര്‍ തുടങ്ങിയത്. ഇതിനിടെ, ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ മഞ്ജുവിന്റെ ജീവിതം മാറ്റിമറിക്കുകയാണ് ഉണ്ടായത്. 

ബിഗ്ബോസിൽ നിന്നും പുറത്തെത്തിയപ്പോൾ ആദ്യം വിളിച്ചത് മകനെ ആണെന്നും അമ്മയിപ്പോൾ സോഷ്യൽ മീഡിയ ഒന്നും നോക്കേണ്ട എന്നാണ് അവൻ ആദ്യം തന്നെ പറഞ്ഞതെന്നും താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. മകൻ സ്കൂൾ ജീവിതം പൂർത്തിയാകുന്ന നിമിഷത്തെക്കുറിച്ചാണ് മഞ്ജുവിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.

അമ്മയെന്ന നിലയിൽ ഏറെ സന്തോഷവും അഭിമാനവുമുള്ള നിമിഷമാണ് ഇതെന്നും മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു പറഞ്ഞു. ”14 വർഷത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് എന്റെ ബെർണാച്ചൻ പുറത്തേക്ക്… ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനവും… ഓപ്പറേഷന്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞു മുഖം… സ്നേഹം മാത്രം ബെർണാച്ചു”, മഞ്ജു പത്രോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.  സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിനു താഴെ മകന് ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്.

ഒരിടയ്ക്ക് മകൻ ഗേയാണോയെന്ന് താൻ സംശയിച്ചിരുന്നതായി അടുത്തിടെ നൽകിയ അഭിമുഖത്തിൽ മഞ്‍ജു പറഞ്ഞിരുന്നു. ”അവൻ എപ്പോഴും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും, അവനെ എപ്പോഴും ഫോൺ വിളിക്കും. ഞങ്ങൾ കേൾക്കാതെ പതുക്കെയാണ് സംസാരിക്കുക. 

അപ്പോ എനിക്ക് സംശയം.. ബർണാച്ചാ, നീ ഗേ ആണോ എന്ന് ഞാൻ ചോദിച്ചു. അത് തെറ്റായ അർത്ഥത്തിൽ ഒന്നും അല്ല. അറിഞ്ഞിരിക്കാനാണ്. കാരണം, ടീനേജ് പ്രായം ആയിട്ടും അവന് ഗേൾഫ്രണ്ട് ഒന്നുമില്ല. പക്ഷേ, ഞാൻ ചോദിച്ച കാര്യം അപ്പോൾ തന്നെ അവൻ കൂട്ടികാരനെ വിളിച്ചു പറ‍ഞ്ഞു”, എന്നും മഞ്ജു പറഞ്ഞിരുന്നു.

‘മകൻ ഗേ ആണോ എന്ന് തുറന്നു ചോദിച്ചിട്ടുണ്ട്’; മനസു തുറന്ന് മഞ്ജു പത്രോസ്

ഫുക്രുവിനെച്ചേർത്ത് കമന്‍റ്; വളരെ ക്ലോസായി സംസാരിക്കുന്നതിൽ എന്താണ് കുഴപ്പം ? തുറന്നടിച്ച് മഞ്ജു പത്രോസ്

 

By admin