എഐസിസി സമ്മേളനം: ഡിസിസി ശാക്തീകരണം മുഖ്യ അജണ്ടയെന്ന് കെസി വേണു​ഗോപാൽ

ഗാന്ധിന​ഗർ: എഐസിസി സമ്മേളനത്തിൽ ഡിസിസി ശാക്തീകരണം മുഖ്യ അജണ്ടയെന്ന് കോൺ​ഗ്രസ് സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്. വിശാല പ്രവർത്തക സമിതിയിൽ രൂപരേഖ കൊണ്ടുവരുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ യോഗം  ദില്ലിയിൽ ചേർന്ന് തീരുമാനങ്ങളെടുത്തിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് നീതി തേടിയുള്ള പ്രമേയങ്ങൾ യോഗത്തിലവതരിപ്പിക്കുമെന്നും കെ.സി വേണു​ഗോപാൽ വ്യക്തമാക്കി. യുഡിഎഫായിരുന്നു അധികാരത്തിലെങ്കിൽ മുനമ്പം പ്രശ്നം എന്നേ പരിഹരിച്ചേനെയെന്ന് ചൂണ്ടിക്കാട്ടിയ കെ.സി വേണുഗോപാൽ ചർച്ച് ബില്ല് കൊണ്ടുവരാനുള്ള നീക്കമാണ് ഓർഗനൈസർ ലേഖനത്തിന് പിന്നിലെന്നും കൂട്ടിച്ചേർത്തു. 

കെപിസിസി പുനസംഘടന സംബന്ധിച്ച് ഇനിയും ചർച്ചകൾ വേണ്ടിവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുവനിര നേതൃതലത്തിലേക്ക് വരും. വനിതാ പ്രാതിനിധ്യവും പിന്നാക്ക വിഭാ​ഗങ്ങളുടെ പ്രാതിനിധ്യവും കൂട്ടും. കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ശുഭപ്രതീക്ഷയെന്നും ദീപാദാസ് മുൻഷി പറഞ്ഞു. അതേ സമയം പ്രിയങ്ക ​ഗാന്ധി ​ഗുജറാത്ത് സമ്മേളനത്തിനെത്തിനില്ല. വിദേശത്ത് തുടരുന്ന പ്രിയങ്ക ​ഗാന്ധി എഐസിസി സമ്മേളനത്തിനെത്തില്ല. 

By admin