ഇനിയും തോല്‍ക്കാനാവില്ല, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടം; എതിരാളികൾ പഞ്ചാബ്
മുള്ളൻപൂർ: ഐപിഎല്ലിലെ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും.തുടര്‍ തോല്‍വികളില്‍ നിന്ന് ചെന്നൈ തിരിച്ചുവരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മുള്ളൻപൂരിൽ വൈകീട്ട് 7.30നാണ് മത്സരം. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വി വഴങ്ങിയ ചെന്നൈക്ക് ശരിക്കും ടെസ്റ്റിങ് ടൈമാണിത്.
തോല്‍വിക്കൊപ്പം സ്കോറിങ്ങിലെ മെല്ലെപ്പോക്കും ബാറ്റര്‍മാരുടെ മോശം ഫോമും എന്നിങ്ങനെ ആകെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ടീം. ചെപ്പോക്കില്‍ പഞ്ചാബ് കിങ്സിനെതിരെ ഇറങ്ങുന്പോള്‍ കടുത്ത ആരാധകര്‍ പോലും ആശങ്കയിലാണ്. രചിന്‍ രവീന്ദ്രയ്ക്ക് റണ‍്സ് കണ്ടെത്താന്‍ സാധിക്കാത്തതാണ് ടീമിന്‍റെ പ്രധാന പ്രശ്നം. ഡെവോണ്‍ കോണ്‍വെ തിരിച്ചെത്തിയെങ്കിലും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി.
ടിം ഡേവിഡ് പറഞ്ഞു, വിരാട് കോലി അനുസരിച്ചു;വാംഖഡെയില്‍ ബുമ്രയെ സിക്സിന് തൂക്കി എതിരേറ്റ് കിംഗ് കോലി
മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല.ശിവം ദുബെയുടെ ഇംപാക്ട് ഇന്നിങ്സുകള്‍ പിറന്നിട്ട് കുറച്ചേറെയായി.അതിനൊപ്പമാണ് എംഎസ് ധോനിയ്ക്കെതിരായ വിമര്‍ശനങ്ങളും.ഈ സീസണോടെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉള്ളതിനാല്‍ ധോണിയെ കാണാന്‍ ആരാധകര്‍ ഇരച്ചെത്തുമെന്നുറപ്പ്. പക്ഷേ, മികച്ചൊരു ജയം സമ്മാനിച്ച് ആരാധകരെ സന്തോഷിപ്പിക്കാന്‍ ടീമിനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബീസ്റ്റ് മോഡിൽ ഹാർദ്ദിക്, പ്രതികാരവുമായി തിലക്, ആർസിബി-മുംബൈ പോരിലെ ത്രില്ലർ നിമിഷങ്ങൾ
മൂന്ന് തുടര്‍ തോല്‍വികളില്‍ നിന്ന് ഇന്നെങ്കിലും ഒരു തിരിച്ചരവ് പ്രതീക്ഷിക്കുകയാണ് ചെന്നൈ ആരാധകര്‍.പഞ്ചാബാകട്ടെ രാജസ്ഥാനെതിരെ തോറ്റെങ്കിലും മിന്നും ഫോമിലാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും യുവതാരങ്ങളായ പ്രഭ്സിമ്രന്‍ സിങ്ങും നേഹാല്‍ വധേരയും ബാറ്റിങ് പ്രതീക്ഷ. ബോളിങ്ങില്‍ ആര്‍ഷ്ദീപിനൊപ്പം യുസ്‌വേന്ദ്ര ചാഹലും മാര്‍ക്കോ യാന്‍സണുമുണ്ട്. ആദ്യം ബാറ്റുചെയ്ത് എതിരാളികള്‍ വന്‍ സ്കോര്‍ ഉയര്‍ത്തിയാല്‍ പ്രശ്നമാണ് ചെന്നൈയ്ക്കെന്ന് ആരാധകര്‍ക്കറിയാം.അതിനാല്‍ തന്നെ ടോസ് നേടിയാല്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത മികച്ച സ്കോര്‍ നേടാനായാൽ നൂര്‍ അഹമ്മദടക്കമുള്ള ബൗളര്‍മാരുടെ കരുത്തില്‍ മത്സരം എറിഞ്ഞുപിടിക്കാമെന്നാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക