അൽപം കയ്പാണെങ്കിലും ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ അടങ്ങിയ ഉലുവയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അത്തരത്തിൽ ഉലുവ വെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും. ഉലുവ വെള്ളം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്.

ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതുപോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഏറെ സഹായകമാണ്.

ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈറ്റോ ഈസ്ട്രജൻ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

വെറും വയറ്റിൽ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും ഇത് സഹായിക്കും. ഉലുവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (Image Credits: Pixabay)

 
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *