15 പവൻ സ്വര്‍ണം കൈയിൽ കിട്ടിയിട്ടും നാ​ഗേന്ദ്രന്റെ കണ്ണ് മഞ്ഞളിച്ചില്ല, മനസ്സ് പതറിയില്ല; കൈയടിച്ച് പൊലീസ്

മധുര: 15 പവൻ സ്വർണവും മൊബൈൽ ഫോണും തന്റെ ഓട്ടോയിൽ വീണ് കിടക്കുന്നത് കണ്ടിട്ടും നാ​ഗേന്ദ്രന്റെ കണ്ണ് മഞ്ഞളിച്ചില്ല. ഉടമയെ തേടി തിരികെയേൽപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് സമാധാനം കിട്ടിയത്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ നാ​ഗേന്ദ്രനാണ് തന്റെ വാഹനത്തിൽ നിന്ന് 15 പവൻ സ്വർണാഭരണമടങ്ങിയ ബാ​ഗും മൊബൈൽ ഫോണും വീണുകിട്ടിയത്. തവിട്ടു ശാന്തൈയിൽ നിന്നുള്ള 56 കാരനായ ശരവണകുമാറും കുടുംബവും നാ​ഗേന്ദ്രന്റെ ഓട്ടോയിൽ കയറി തെപ്പക്കുളത്ത് ഇറങ്ങി. യാത്രക്കിടെ ഇവരുടെ സ്വർണാഭരണം സൂക്ഷിച്ച ചെറിയ ബാ​ഗും മൊബൈൽ ഫോണും ഓട്ടോയിൽ വീണു.

Read More… 40 ലക്ഷം മുടക്കി പണിതു, 24 മണിക്കൂറിനുള്ളില്‍ ‘സമയം മുടക്കി’ ബീഹാറിലെ ക്ലോക്ക് ടവർ

യാത്രക്കാർ ഇറങ്ങിയ ശേഷമാണ് നാ​ഗേന്ദ്രന്റെ ശ്ര​ദ്ധയിൽ ബാ​ഗും ഫോണും പെട്ടത്. ഉടൻ തന്നെ അദ്ദേഹം യാത്രക്കാർ കയറിയ തവിട്ടുശാന്തൈയിലേക്ക് പോയി. എന്നാൽ, ഈ സമയം ശരവണൻ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. പൊലീസ് ഉടൻ തന്നെ നാ​ഗേന്ദ്രനെ വിളിച്ചു. നാ​ഗേന്ദ്രൻ തെപ്പക്കുളം പൊലീസ് സ്റ്റേഷനിലെത്തി. അവിടെ ഏറെ പ്രതീക്ഷയോടെ ശരവണകുമാർ കാത്തുനിൽപ്പുണ്ടായിരുന്നു. തെപ്പക്കുളം പൊലീസ് സ്റ്റേഷനിൽ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് നാ​ഗേന്ദ്രൻ ശരവണകുമാറിന് തിരികെ നൽകി. നാ​ഗേന്ദ്രന്റെ സത്യസന്ധതക്ക് കമ്മീഷണർ 1,000 രൂപ പാരിതോഷികവും നൽകി.

By admin