ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ നാലാം തോൽവി, ദേഷ്യവും കണ്ണീരും അടക്കാനാവാതെ കാവ്യ മാരന്‍

ഹൈദരാബാദ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയത്തുടക്കമിട്ടശേഷം സണ്‍റേസേഴ്സ് ഹൈദരാബാദ് തുടർച്ചയായ നാലാം തോല്‍വി വഴങ്ങിയതിന് പിന്നാലെ ദേഷ്യമടക്കാനാവാതെ ടീം ഉടമ കാവ്യ മാരന്‍. ഇന്നലെ ഹൈദരാബാദിലെ രാജിവ്ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഹൈദരാബാദ് ഗുജറാത്തിനോട് തോറ്റത്. മത്സരത്തില്‍ ഹൈദരാബാദിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയിരുന്നു.

ഓപ്പണര്‍ അഭിഷേക് ശര്‍മ പതിവുശൈലി വിട്ട് കുതലോടെ തുടങ്ങിയെങ്കിലും 16 പന്തില്‍ 18 റണ്‍സെടുത്ത് മുഹമ്മദ് സിറാജിന്‍റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. കൂറ്റനടിക്ക് ശ്രമിച്ച് അഭിഷേക് ശര്‍മ പുറത്തായതിന് പിന്നാലെ ഇവനെന്താണിത് കാണിക്കുന്നത് എന്ന രീതിയില്‍ കാവ്യ  ദേഷ്യം പ്രകടിപ്പിക്കുന്നതും ആരാധകര്‍ കണ്ടിരുന്നു.

സിക്സോ ഫോറോ അടിച്ച് ബുമ്രയെ വരവേല്‍ക്കണം, കോലിയോടും സാള്‍ട്ടിനോടും ടിം ഡേവിഡ്

ഹൈദരാബാദ് ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ ട്രാവിസ് ഹെഡ് എട്ട് റണ്‍സെടുത്ത് പുറത്തായിരുന്നു. അഞ്ചാം ഓവര്‍ വരെ പിടിച്ചു നിന്നെങ്കിലും അഭിഷേക് ശര്‍മക്കും പവര്‍ പ്ലേ കടക്കാനായില്ല. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല് സിക്സ് അടിച്ച താരമായിരുന്നു അഭിഷേക് ശര്‍മ. എന്നാൽ അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടും സീസണില്‍ ഒരു സിക്സ് പോലും നേടാന്‍ അഭിഷേക് ശര്‍മക്കായിരുന്നില്ല.

മത്സരത്തില്‍ ഹൈദരാബാദ് തോല്‍വി വഴങ്ങിയതിന് പിന്നാലെ കണ്ണീരടക്കാനാവാതെ കാവ്യ കണ്ണുകള്‍ തുടക്കുന്ന വീഡിയോ ദൃശ്യങ്ങളും ആരാധകര്‍ ഇന്നലെ കണ്ടു.ഗുജറാത്തിനെിരെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഹൈദരാബാദിനെ തകര്‍ത്തത്. 34 പന്തില് 31 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയായിയരുന്നു ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ 16.4 ഓവറില്‍ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin