സിക്സോ ഫോറോ അടിച്ച് ബുമ്രയെ വരവേല്‍ക്കണം, കോലിയോടും സാള്‍ട്ടിനോടും ടിം ഡേവിഡ്
മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാനിറങ്ങുന്ന മുംബൈ ഇന്ത്യൻസിന്‍റെ ഏറ്റവും വലിയ ആശ്വാസം പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ഐപിഎല്ലിലെ ആദ്യ നാലു മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ആദ്യ നാലു കളികളില് മൂന്നിലും തോറ്റ മുംബൈയാക്കട്ടെ പോയന്‍റ് പട്ടികില്‍ എട്ടാം സ്ഥാനത്തുമാണ്.
ഈ സാഹചര്യത്തില്‍ ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈയെ നേരിടാനിറങ്ങുമ്പോള്‍ ആര്‍സിബി ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനും വിരാട് കോലിക്കും ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ മുംബൈ താരം കൂടിയായ ടിം ഡേവിഡ്. ഇന്ന് ആര്‍സിബിയെ നേരിടാനിറങ്ങുമ്പോള്‍ ജസ്പ്രീത് ബുമ്ര എറിയുന്ന ആദ്യ പന്തില്‍ തന്നെ സിക്സോ ഫോറോ അടിച്ചായിരിക്കണം, വരവേല്‍ക്കേണ്ടതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ടിം ഡേവിഡ് പറഞ്ഞു.
ഓറഞ്ച് ക്യാപ് തലയില്‍ നിന്നൂരാതെ നിക്കോളാസ് പുരാന്‍, രണ്ടാമത് അപ്രതീക്ഷിത താരം; സഞ്ജു പതിനൊന്നാമത്
ബുമ്രയുടെ പന്ത് നേരിടുന്നത് കോലിയോ സാള്‍ട്ടോ ആരായാലും സിക്സോ ഫോറോ അടിച്ചായിരിക്കണം വരവേല്‍ക്കേണ്ടത്. കാരണം, അത് നല്‍കുന്ന സന്ദേശം ചെറുതായിരിക്കില്ല.എന്നാല്‍ ബുമ്രയെ നേരിടുമ്പോള്‍ യോര്‍ക്കറില്‍ നിന്ന് രക്ഷ നേടാനായി തന്‍റെ കാല്‍പ്പാദം സംരക്ഷിച്ചു നിര്‍ത്തുമെന്നും ടിം ഡേവിഡ് പറഞ്ഞു.
ബുമ്ര അസാമാന്യ ബൗളറാണ്, മുംബൈ ഇന്ത്യൻസ് മികച്ച ടീമും. അതുകൊണ്ട് തന്നെ മികച്ച കളിക്കാര്ഡക്കും ടീമിനുമെതിരെ മികച്ച പ്രകടനം നടത്തുന്നത് കളിക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും ടിം ഡേവിഡ് പറഞ്ഞു. 2022 മുതല്‍ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ മുംബൈ ഇന്ത്യൻസില്‍ ജസ്പ്രീത് ബുമ്രയുടെ സഹതാരമായിരുന്നു ബുമ്ര.
ഡിസംബറില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ 8.25 കോടി രൂപക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടിം ഡേവിഡിനെ സ്വന്മാക്കിയത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആര്‍സിബിക്കായി ഫിനിഷറായി ഇറങ്ങിയ ടിം ഡേവിഡ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 8 പന്തില്‍ പുറത്താകാതെ 22 റണ്‍സും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 32 റണ്‍സുമെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക