വില 7000 രൂപയിൽ താഴെ, 32 എംപി ക്യാമറ, 5200 എംഎഎച്ച് ബാറ്ററി; പോക്കോ സി71 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ എത്തി
ദില്ലി: പോക്കോയുടെ പുതിയ സ്മാർട്ട്‌ഫോൺ പോക്കോ സി71 (Poco C71) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ആകർഷകമായ രൂപകൽപ്പനയും മികച്ച ഫീച്ചറുകളും ലഭിക്കുന്ന കമ്പനിയുടെ എൻട്രി ലെവൽ ഫോൺ ആണിത്. 120Hz റിഫ്രഷ് റേറ്റും ഐപി52 സുരക്ഷാ റേറ്റിംഗും ഉള്ള സ്‌ക്രീനോടെയുള്ള ഈ ഫോൺ 10,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാം. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഇതിൽ നിങ്ങൾക്ക് ഒരു വലിയ ബാറ്ററി ലഭിക്കും. അത് 10 വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 15-നൊപ്പമാണ് വരുന്നത്.
പോക്കോ സി71-ന് 6.88 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ ഉണ്ട്. ഇത് എച്ച്‌ഡി+ റെസല്യൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് പിന്തുണയും നൽകുന്നു. ഇതിന് 600 നിറ്റ്‍സ് തെളിച്ചമുണ്ട്. യുണിസോക് ടി7250 പ്രോസസറിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 4 ജിബി റാം, 6 ജിബി റാം എന്നീ ഓപ്ഷനുകൾ ഉണ്ട്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ഈ സ്മാർട്ട്‌ഫോണിന് 32 എംപി റീയര്‍ ക്യാമറയുണ്ട്. അതേസമയം മുൻവശത്ത് 8 എംപി സെൽഫി ക്യാമറയും കമ്പനി നൽകിയിരിക്കുന്നു. ഡിവൈസിലേക്ക് പവർ നൽകുന്നതിനായി 5200 എംഎഎച്ച് ബാറ്ററിയാണ് ചേര്‍ത്തത്. ഇത് 1 വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എങ്കിലും നിങ്ങൾക്ക് ബോക്സിൽ 15 വാട്സ് ചാർജർ ലഭിക്കും.
Read more: പുതിയ പ്രീമിയം സ്‍മാർട്ട്‌ഫോണുകൾ വരവായി; നോക്കിയ പിന്തുണയോടെ അൽകാടെൽ ഇന്ത്യയിലേക്ക്
ആൻഡ്രോയ്‌ഡ് 15 ഉപയോഗിച്ചാണ് ഈ സ്‍മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. പോക്കോ സി71-ന്‍റെ സംരക്ഷണത്തിനായി ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഇതിന് 3.5 എംഎം ഓഡിയോ ജാക്കും ഐപി52 റേറ്റിംഗും ലഭിക്കുന്നു.
രണ്ട് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമാണ് കമ്പനി പോക്കോ സി71 പുറത്തിറക്കിയിരിക്കുന്നത്. ഡെസേർട്ട് ഗോൾഡ്, കൂൾ ബ്ലൂ, പവർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണിന്‍റെ വരവ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് 6,499 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 7,499 രൂപയാണ് വില. ഏപ്രിൽ 8 മുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് ഈ ഫോൺ വാങ്ങാൻ കഴിയും. എയർടെൽ ഉപയോക്താക്കൾക്ക്, കമ്പനി ഒരു എക്സ്ക്ലൂസീവ് ഓഫറായി 5,999 രൂപയ്ക്ക് ഈ ഫോൺ വാഗ്‍ദാനം ചെയ്യുന്നു.
Read more: 6200 എംഎഎച്ച് ബാറ്ററി, ഐഫോണ്‍ 16 ഡിസൈന്‍; ഞെട്ടിക്കാന്‍ വൺപ്ലസ് 13ടി ഈ മാസം പുറത്തിറങ്ങും