കൊച്ചി: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി വി​ഷ​യ​ത്തി​ൽ ജുഡീഷ്യൽ കമീഷന് തത്ക്കാലത്തേക്ക് തുടരാമെന്ന് ഹൈകോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കുമെന്നും ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്നും ഹൈകോടതി വ്യക്തമാക്കി.
നേ​ര​ത്തേ വ​ഖ​ഫ് സം​ര​ക്ഷ​ണ​വേ​ദി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ നി​യ​മ​നം റ​ദ്ദാ​ക്കി സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ഇത് ചോദ്യം ചെയ്ത്, ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ കാ​ലാ​വ​ധി മേ​യ് 27ന് ​തീ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് സർക്കാർ ഹരജി നൽകുകയായിരുന്നു. ഹരജി പരിഗണിച്ച ചീ​ഫ് ജ​സ്റ്റി​സ് നി​തി​ൻ ജാം​ദാ​ർ, ജ​സ്റ്റി​സ് എ​സ്. മ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാണ് ഉ​ത്ത​ര​വ് പുറപ്പെടുവിച്ചത്.
മു​ന​മ്പം ഭൂ​മി വ​ഖ​ഫ്​ ആ​ണോ അ​ല്ല​യോ എ​ന്ന​ല്ല, വ​സ്തു​താ​ന്വേ​ഷ​ണ​മാ​ണ് ക​മീ​ഷ​ൻ ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ താ​മ​സ​ക്കാ​രു​ടെ പ്ര​ക്ഷോ​ഭ​ത്തെ ​തു​ട​ർ​ന്ന്​ പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​മെ​ന്ന നി​ല​യി​ലാ​ണ്​ അ​​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യ​മി​ച്ച​തെ​ന്നും വാ​ദി​ച്ചു. കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ല്ലാ​തെ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.
വ​ഖ​ഫ് സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മു​ണ്ടാ​യാ​ൽ വ​ഖ​ഫ് ബോ​ർ​ഡാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന്​ ഹ​ര​ജി​ക്കാ​രാ​യ വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ വി​ഷ​യം വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി സിം​ഗി​ൾ ബെ​ഞ്ച്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ വ​സ്തു​താ​പ​ര​മാ​ണ്. അ​ന്വേ​ഷ​ണ ക​മീ​ഷ​നാ​യ റി​ട്ട. ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ ​പ്ര​വ​ർ​ത്ത​നം സ്വ​മേ​ധ​യാ നി​ർ​ത്തി​വെ​ച്ച​താ​ണ്. കോ​ട​തി​യോ സ​ർ​ക്കാ​റോ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നി​ല്ല. ചി​ല വ്യ​ക്തി​ക​ളും വ​ഖ​ഫും ത​മ്മി​ലു​ള്ള കേ​സാ​യ​തി​നാ​ൽ പൊ​തു​താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ ഹ​ര​ജി​ക്കാ​ർ​ക്കു​ള്ള താ​ൽ​പ​ര്യം എ​ന്തെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന്​ വ​ഖ​ഫ്​ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന സ​മു​ദാ​യാം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന്​ ഹ​ര​ജി​ക്കാ​ർ വാദിച്ചിരുന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *