ലണ്ടൻ: ജോസ് ബട്‌ലർക്ക് പകരക്കാരനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു. ഏകദിന, ട്വന്റി20 ക്രിക്കറ്റ് ടീമുകളുടെ ക്യാപ്‌റ്റനാകും. ഇരുപത്താറുകാരനായ ബ്രൂക് നിലവിൽ വൈസ്‌ക്യാപ്റ്റനായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബട്‌ലർ നായകസ്ഥാനത്തിൽനിന്ന് പടിയിറങ്ങിയത്. ടെസ്റ്റിൽ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സാണ് ഇംഗ്ലീഷ് ക്യാപ്‌റ്റൻ. 2022ലാണ് ബ്രൂക് പരിമിത ഓവറിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. 44 ട്വന്റി20 മത്സരങ്ങൾ രാജ്യത്തിനാനായി കളിച്ചു. 81 റൺസാണ് ഉയർന്ന സ്‌കോർ. 2022ൽ ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1