ഫ്ലൈഓവറിൽ നിന്ന് കാറിന് മുകളിലേക്ക് വീണത് കൂറ്റൻ കോൺക്രീറ്റ് ബീം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ, വീഡിയോ
വാഹനങ്ങളിലെ ഡ്രൈവര്‍ സീറ്റിന് നേരെയായി കമ്പി കുത്തിക്കയറിയ ദൃശ്യങ്ങൾ ആക്ഷന്‍ ചിത്രങ്ങളില്‍ സാധാരണമാണ്. എന്നാല്‍, നിത്യജീവിതത്തില്‍ അത്തരമൊന്ന് കണ്ടാല്‍? മുംബൈയിലെ പണി നടക്കുന്ന ഒരു ഫ്ലൈ ഓവറിന്‍റെ ഇടിയിലൂടെ പോവുകയായിരുന്ന ഒരു കാറിന്‍റെ ഡ്രൈവിംഗ് സീറ്റിന് മുന്നിലേക്ക് ഒരു കോണ്‍ക്രീറ്റ് ബീം പൊട്ടിവീണു. കാര്‍ ഡ്രൈവറുടെ സീറ്റിന് മുകളിലേക്കാണ് ബീം കുത്തി നിന്നതെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറില്‍ ഡ്രൈവര്‍ സീറ്റിലേക്ക് തറച്ച് കയറിയ നിലയില്‍ കോണ്‍ക്രീറ്റ് ബീം കുത്തി നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
റെഡ്ഡിറ്റിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍, കൃത്യമായ തിയതിയോ സ്ഥലമോ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നില്ല. ‘ഇപ്പോൾ പണി നടന്നു കൊണ്ടിരിക്കുന്ന മെട്രോയില്‍ നിന്ന് മീര റോഡിൽ ഒരു കാറിന് മുകളിലോക്ക് വീണ കോൺക്രീറ്റ് ബീം. ഡ്രൈവർ മരണത്തിൽ നിന്ന് ഏറെക്കുറെ രക്ഷപ്പെട്ടു.’ മുംബൈ എന്ന പേരില്‍ റെഡ്ഡില്‍ പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പം എഴുതി. വീഡിയോയില്‍ ഒരു പോലീസുകാരന് സമീപത്തായി കുറച്ച് പേര്‍ നില്‍ക്കുന്നത് കാണാം. മറ്റ് വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകുന്നുണ്ട്. അതിനിടെയില്‍ ഒരു നീല കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. കാറിന്‍റെ മുന്‍വശത്തെ ഗ്ലാസ് തകർത്ത് ഒരു ക്രോണ്‍ക്രീറ്റ് ബീം ഡ്രൈവര്‍ സീറ്റിലേക്ക് കുത്തി നില്‍ക്കുന്നത് കാണാം. ഇതിനിടെ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങി പോലീസുകാരന്‍റെ അടുത്തേക്ക് ഭയം നിറഞ്ഞ കണ്ണുകളോടെ വരുന്ന ഡ്രൈവറെയും കാണാം.
Read More: യുകെയില്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ പള്ളിയില്‍ ‘ഗുസ്തി’; ആളുകൂടുന്നെന്ന് റിപ്പോര്‍ട്ട്
A beam of concrete falls on a car in Mira Road from the ongoing metro work. The driver nearly escaped death.
byu/nyxxxtron inmumbai
വീഡിയോ റെഡ്ഡില്‍ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേർ ‘ഫൈനല്‍ ഡെസ്റ്റിനേഷന്‍’ എന്ന ഹോളിവുഡ് പടത്തിലെ ദൃശ്യവുമായി വീഡിയോയെ ബന്ധപ്പെടുത്തി കുറിപ്പുകളെഴുതി. ‘ഇത് വളരെ ഭീതിപ്പെടുത്തുന്നതാണ്. ഇത് കണ്ടാല്‍ ഫൈനല്‍ ഡെസ്റ്റിനേഷന്‍ എന്ന സിനിമയില്‍ നിന്നുള്ളതാണെന്നേ പറയൂ’ ഒരു കാഴ്ചക്കാരനെഴുതി. ‘യുഎസില്‍ ആയിരുന്നെങ്കില്‍ കാര്‍ ഡ്രൈവര്‍ക്ക് കോടികൾ നഷ്ടപരിഹാരമായി ലഭിച്ചേനെ. ഇവിടെ ആ കാറിന്‍റെ ഗ്ലാസ് ഡ്രൈവര്‍ സ്വന്തം കൈയില്‍ നിന്നും മുടക്കി നന്നാക്കേണ്ടിവരും’ മറ്റൊരു കാഴ്ചക്കാരനെഴുതി.