ഫോട്ടോ എടുക്കാന്‍ വന്ന് വൃദ്ധ ദമ്പതികള്‍ ഓടിച്ച് ജയ ബച്ചന്‍: പക്ഷെ ഇത്തവണ ഗ്യാലറി ജയയ്ക്ക് അനുകൂലം, കാരണം !

മുംബൈ: ആള്‍ക്കൂട്ടത്തിലാകുമ്പോഴും തന്‍റെ കോപം പ്രകടിപ്പിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് ജയ ബച്ചൻ. ഞായറാഴ്ച അന്തരിച്ച സംവിധായകന്‍ മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിലും സമാനമായ സംഭവം ഉണ്ടായി. ഇതിന്‍റെ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

 ഒരു വൃദ്ധ ആരാധകൻ ജയ ബച്ചന്‍റെ ചിത്രം എടുക്കാന്‍ ശ്രമിച്ചതാണ് വെറ്ററന്‍ നടിയെ പ്രകോപിതയാക്കിയത്. 
വീഡിയോയിൽ, ജയ ബച്ചൻ ഒരു കൂട്ടം സ്ത്രീകളോട് സംസാരിക്കുന്നത് കാണാം. ഇതേ സമയം ഒരു വൃദ്ധയായ സ്ത്രീ ജയ ബച്ചന്‍റെ തോളില്‍ തട്ടുന്നത് കാണാം. ജയ ബച്ചൻ തിരിഞ്ഞുനോക്കുമ്പോൾ  സ്ത്രീക്കൊപ്പം വന്നത് എന്ന് തോന്നിപ്പിക്കുന്ന വയസായ പുരുഷൻ ഇരുവരെയും തന്റെ ക്യാമറാഫോണിൽ പകർത്താൻ ശ്രമിക്കുന്നത് കാണാം. 

സ്ത്രീ കൈ കുലുക്കാൻ കൈ നീട്ടുമ്പോൾ, ജയ ബച്ചൻ സ്ത്രീയുടെ കൈ തട്ടിമാറ്റി, അത്തരമൊരു അവസരത്തിൽ ഫോട്ടോ എടുക്കുന്നതില്‍ നിന്നും പുരുഷനെ വിലക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.  

ജയ ബച്ചന്റെ പ്രതികരണം ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ സന്ദര്‍ഭം മനസിലാക്കി ജയയ്ക്ക് അനുകൂലമാണ് മിക്ക കമന്‍റുകളും. ചിലർ അവരുടെ പെരുമാറ്റത്തെ പരുഷമായി വിമർശിച്ചപ്പോൾ, മറ്റുള്ളവർ ഇത്തരം ഒരു ചടങ്ങില്‍ ഫോട്ടോകൾ എടുക്കുന്നത് അനുചിതമാണെന്ന് വാദിച്ചു.

ഒരു ഉപയോക്താവ് കമന്റ് ചെയ്തു, “ജയ ബച്ചന് ഒപ്പം ഫോട്ടോ എടുക്കാനുള്ള വൃദ്ധ ദമ്പതികളുടെ ശ്രമം ആയിരിക്കും. എന്നാല്‍ ഇത്തരം ഒരു സ്ഥലം ഫോട്ടോകൾ എടുക്കാനുള്ളതല്ല. ഇത് ജയയ്ക്ക് മാന്യമായി പറയാമായിരുന്നു” ഒരു ആരാധകൻ കമന്‍റ് എഴുതി. ഇത്തരം ആളുകളെ ഇത്തരം ചടങ്ങില്‍ നിന്നും പുറത്താക്കണം എന്നാണ് മറ്റുചിലര് പറയുന്നത്. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്. 

‘അദ്ദേഹത്തിന് അവള്‍ മരുമകള്‍ അല്ല മകളാണ്’: ഐശ്വര്യയും ബച്ചനും തമ്മിലുള്ള ബന്ധം, ജയ ബച്ചന്‍ പറ‍ഞ്ഞത്

‘ജയ അമിതാഭ് ബച്ചൻ’ എന്ന് വിളിച്ചു; രാജ്യസഭയില്‍ തന്‍റെ അതൃപ്തി തുറന്നു പറഞ്ഞ് ജയ ബച്ചന്‍

By admin