ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക വില കൂട്ടി കേന്ദ്ര സര്‍ക്കാര്‍. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കും വില വര്‍ധന ബാധകമാണ്.
14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 853 രൂപയാകും. സാധാരണ ഉപഭോക്താക്കള്‍ ഈ നിരക്കില്‍ വേണം ഗ്യാസ് സിലിണ്ടര്‍ വാങ്ങാന്‍. നേരത്തേ ഇത് 803 രൂപയായിരുന്നു. ഉജ്വല സ്‌കീമിലുള്ളവര്‍ ഇനി മുതല്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 553 രൂപ നല്‍കണം. ഇതുവരെ 500 രൂപ നല്‍കിയാല്‍ മതിയായിരുന്നു.
രാജ്യത്തെ പാചക വാതക വില കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ വിലയിരുത്തുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. അതേസമയം പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടിയിട്ടുമുണ്ട്. ലിറ്ററിന് രണ്ട് രൂപ വീതം ഉയര്‍ത്തിയാണ് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതേസമയം നിരക്കുവര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഇടവിട്ട് ഇടിഞ്ഞാണ് ഈ നിലയിലെത്തിയത്.
എന്നാല്‍ ഇതിന്റെ ആനുകൂല്യം സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ല. എന്നാല്‍ തീരുവയിലെ ഏറ്റവും പുതിയ വര്‍ദ്ധനയിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എക്‌സൈസ് തീരുവ വര്‍ധനയും ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലാകും.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *