‘തൂണിലും തുരുമ്പിലും ജനമനസിലുമുള്ള സഖാവ്’, പാർട്ടി കോൺഗ്രസിന് പിന്നാലെ പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ്

കണ്ണൂർ: പാർട്ടി കോൺഗ്രസിന് പിന്നാലെ സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്‍റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടത്. സി പി എം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആർ വി മെട്ട ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചെയോടെ ഫ്ലെക്സ് ബോർഡുകൾ കണ്ടത്. ഇന്നലെ സമാപിച്ച പാർട്ടി കോൺഗ്രസിൽ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തിലുള്ള പ്രതിഷേധമാണ് ഫ്ലെക്സ് ബോർഡിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

By admin