ഞായറാഴ്ച, 11 മത്തെ ദിവസം എമ്പുരാന്‍ ബോക്സോഫീസില്‍ എങ്ങനെ?: വെട്ടുകള്‍ക്ക് ശേഷം പടത്തിന്‍റെ കളക്ഷന് വിവരം !
കൊച്ചി: മലയാള സിനിമയുടെ കളക്ഷന്‍ ചരിത്രത്തില്‍ പുതിയ നാഴികകല്ല് കുറിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായി എത്തിയ എമ്പുരാന്‍. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ച മലയാള ചിത്രമായി എമ്പുരാന്‍. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും നേടയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിട്ടുള്ള കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പതിവ് പോലെ വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ ചിത്രം നേടിയെന്നാണ് വിവരം. പതിനൊന്നാം ദിവസം ചിത്രത്തിന്‍റെ രണ്ടാമത്തെ ഞായറാഴ്ച 3.85 കോടി ഇന്ത്യയില്‍ നിന്നും ചിത്രം കളക്ഷന്‍ നേടിയെന്നാണ് സാക്നില്‍ക്.കോം പുറത്തുവിട്ട ആദ്യ കണക്കുകള്‍ പറയുന്നത്. നേരത്തെ ചിത്രം റിലീസ് ചെയ്ത് പത്താം നാളില്‍ ചിത്രം 3.35 കോടിയാണ് നേടിയിരുന്നത്. ഇതോടെ ഇന്ത്യയിലെ ആഭ്യന്തര നെറ്റ് കളക്ഷന്‍ മാത്രം പതിനൊന്ന് ദിവസത്തില്‍ 98.35 കോടിയായിട്ടുണ്ട്.
നേരത്തെ ചിത്രം ആഗോളതലത്തില്‍ 250 കോടി നേടിയെന്ന് നിര്‍മ്മാതാക്കളായ ആശീര്‍വാദ് സിനിമാസ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ 100 കോടി ഷെയര്‍ ലഭിച്ച ആദ്യത്തെ മലയാള ചിത്രം എന്ന റെക്കോഡും എമ്പുരാന്‍ നേടിയിരുന്നു.
അതേ സമയം 10 ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം എമ്പുരാന്‍ നേടിയിരിക്കുന്നത് 75.79 കോടിയാണ് എന്ന കണക്കും പുറത്തുവന്നിരുന്നു. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും നേടുന്ന ഏറ്റവും വലിയ ഓപണിംഗ് കളക്ഷനും നിലവില്‍ എമ്പുരാന്‍റെ പേരിലാണ്. 14.07 കോടിയാണ് റിലീസ് ദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.
തമിഴ് ചിത്രം ലിയോയെ മറികടന്നായിരുന്നു ഈ നേട്ടം. അതേസമയം മഞ്ഞുമ്മല്‍ ബോയ്സിനെ മറികടന്നാണ് മലയാളത്തിലെ ഹയസ്റ്റ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് എമ്പുരാന്‍ നേടിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27നാണ് പുറത്തിറങ്ങിയത്.
എമ്പുരാന്‍ പതിനൊന്ന് ദിവസത്തെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ ( അവലംബം – സാക്നില്‍.കോം)
ഡേ 1 – 21 കോടി
ഡേ 2- 11.1 കോടി
ഡേ 3- 13.25 കോടി
ഡേ 4- 13.65 കോടി
ഡേ 5- 11.15 കോടി
ഡേ 6- 8.55 കോടി
ഡേ 7- 5.65 കോടി
ഡേ 8- 3.9 കോടി
ഡേ 9- 2.9 കോടി
ഡേ 10- 3.35 കോടി
ഡേ 11 – 3.85 കോടി
‘വീര ധീര സൂരൻ’ റിലീസ് ദിവസം നേരിട്ട പ്രതിസന്ധി വിവരിച്ച് വിക്രം: ആരാധകര്‍ക്ക് നന്ദിയും
എല്ലാം ഓകെയാക്കി, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ആന്‍റണി