കെഎൽ 09 എഎസ് 0460 കാർ, വിൻഡോയിലൂടെ കൈയും തലയുമടക്കം പുറത്തിട്ട് ആടിപ്പാടി സർവീസ് റോഡിലൂടെ യുവാക്കളുടെ യാത്ര
പാലക്കാട്: പാലക്കാട് വീണ്ടും കാറിൽ യുവാക്കളുടെ സഹാസിക യാത്ര. കൊച്ചി – സേലം ദേശീയ പാതയിൽ വെച്ച് കഞ്ചിക്കോട് കുരുടിക്കാട് വെച്ചായിരുന്നു സംഭവം. കാറിന്‍റെ
ഡോറിൽ യുവാക്കൾ കയറിയിരുന്നുള്ള യുവാക്കളുടെ യാത്രയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. KL 09 AS 0460 എന്ന വാഹനത്തിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. റോഡിലെ മറ്റ് യാത്രക്കാരാണ് യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.