കാമുകന്‍റെ മാതാപിതാക്കളെ കാണാന്‍ പോയി, അച്ഛനെ കണ്ട യുവതി ഞെട്ടി, തന്‍റെ പഴയ കാമുകൻ!

ല സമൂഹങ്ങളിലും ബന്ധങ്ങൾക്കുള്ള മൂല്യം കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ടുകൾ വന്ന് തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍, ഇതുപോലൊരു അനുഭവം ആര്‍ക്കും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സ്കോട്ട്ലാന്‍ഡുകാരിയായ യുവതി പറയുന്നത്. കാമുകന്‍റെ അച്ഛന്‍ തന്‍റെ പഴയ കാമുകനായിരുന്നുവെന്ന തിരിച്ചറിഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് യുവതി റിലേറ്റീവലി ബോണ്ട് എന്ന പോഡ്കാസ്റ്റില്‍ പറഞ്ഞത്. ജേഡ്, ലോറി ബന്ധുക്കൾ നടത്തുന്ന പോഡ്കാസ്റ്റാണ് റിലേറ്റീവലി ബോണ്ട്. ജീവിതം, സ്നേഹം, കുടുംബം എന്നിവയെ കുറിച്ച് ഒളിയും മറയുമില്ലാതെ അനുഭവങ്ങൾ പങ്കുവയ്ക്കാനൊരിടമാണ് ഇത്. 

Read More: 9 വയസുകാരിക്ക് പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി, പിന്നാലെ മരണം

അടുത്തിടെയാണ് യുവതി ടിന്‍ഡർ ആപ്പ് വഴി ഒരു യുവാവിനെ പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരും തമ്മില്‍ അടുത്തു. അടുപ്പം വിവാഹത്തിലേക്ക് നീങ്ങി. വിവാഹക്കാര്യമായപ്പോൾ, തന്‍റെ മാതാപിതാക്കളെ പരിചയപ്പെടുത്താമെന്നായി യുവാവ്. അങ്ങനെയാണ് അയാൾ തന്‍റെ കാമുകിയുായി ബാറിലെത്തിയത്. അവിടെ യുവതിയെക്കാത്ത് അയാളുടെ അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു. പക്ഷേ, കാമുകന്‍റെ അച്ഛനെ കണ്ടതും യുവതി ഞെട്ടി. അദ്ദേഹം കഴിഞ്ഞ ക്രിസ്മസ് കാലത്ത് താന്‍ ഡേറ്റിംഗ് നടത്തിയ ആളാണെന്ന് യുവതി തിരിച്ചറിഞ്ഞു. അയാളുടെ വ്യക്തിത്വത്തെ കുറിച്ചും ചെറുപ്പമായ രൂപത്തെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്ന് യുവതി പോഡ്കാസ്റ്റില്‍ പറഞ്ഞു. 

Watch Video:  വെജ് ബിരിയാണി ഓർഡർ ചെയ്തു, കിട്ടിയത് ചിക്കൻ ബിരിയാണി; പരാതി, ഹോട്ടൽ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

നാണക്കേടും ആശയക്കുഴപ്പവും മൂലം എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്ന് യുവതി ആവർത്തിച്ചു. താനിപ്പോൾ ഒരു പ്രതിസന്ധിയിലാണ്. എങ്ങനെയാണ് തന്‍റെ ബന്ധം മുന്നോട്ട് കൊണ്ട് പോകേണ്ടതെന്ന് അറിയില്ലെന്നും യുവതി ആവര്‍ത്തിച്ചു. ഒരേ സമയം തന്‍റെ പുതിയ പങ്കാളിയുമായി ഗൌരവവും ശക്തവുമായ ബന്ധത്തിലാണ് താന്‍. അതേ സമയം അദ്ദേഹത്തിന്‍റെ അച്ഛനുമായുള്ള തന്‍റെ ഡേറ്റിംഗ് ഓര്‍മ്മകൾ തന്നെ പ്രശ്നത്തിലാക്കുന്നെന്നും യുവതി പറയുന്നു.

Watch Video:    ഫ്ലൈഓവറിൽ നിന്ന് കാറിന് മുകളിലേക്ക് വീണത് കൂറ്റൻ കോൺക്രീറ്റ് ബീം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ, വീഡിയോ

By admin