കപ്പിൾസിന് സ്വകാര്യനിമിഷങ്ങൾ ആസ്വദിച്ച് സഞ്ചരിക്കാൻ സ്മൂച്ച് ക്യാബുകൾ, സംഭവം ഏപ്രിൽ ഫൂൾ തമാശ
ബെംഗളൂരു: ബെംഗളൂരുവില്‍ കപ്പിൾസിന് സ്വകാര്യ നിമിഷങ്ങൾ പങ്കിട്ട് യാത്ര ചെയ്യാനായി സ്റ്റാര്‍ട്ട് അപ്പ് കമ്പനി ‘സ്മൂച്ച് ക്യാബ്’ സംവിധാനം ആരംഭിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജം. വലിയ രീതിയില്‍ പ്രചരിച്ച വാർത്ത സത്യമല്ലെന്നും ഡേറ്റിങ് ആപ്പിന്‍റെ പരസ്യമായിരുന്നെന്നും വ്യക്തമായി. യാത്രക്കിടയില്‍ കമിതാക്കള്‍ക്കും ദമ്പതികള്‍ക്കും അവരുടെ സ്വകാര്യ സമയം ചിലവഴിക്കാന്‍ സാഹചര്യം ഒരുക്കിക്കൊണ്ടുള്ള പുതിയ സ്റ്റാര്‍ട്ട് അപ് ആശയമായി സ്മൂച്ച് ക്യാബ് എത്തുന്നു എന്നായിരുന്നു വാര്‍ത്ത. ഇതിനെതിരെ വലിയ വിമര്‍ശനങ്ങാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ ഇത് ഡേറ്റിങ് ആപ്പായ ‘ഷ്മൂസ്’ പുറത്തിറക്കിയ ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നു.
We spotted a Smooch Cab by @SchmoozeX??????!!!😭
I can’t tell what happened inside but I’d give it a 10/10 for privacy😂 pic.twitter.com/qs6X4h9vv2— Anushka (@Kulfei) March 31, 2025
പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷത്തോടെ സമയം ചിലവഴിച്ചുകൊണ്ട് യാത്ര ചെയ്യാനാണ് ഇത്തരത്തില്‍ സംവിധാനം എന്നും ഓല, യൂബര്‍, റോപ്പിഡോ പോലുള്ള ക്യാബുകള്‍ നല്‍കുന്ന സേവനങ്ങളും ഇതില്‍ ലഭ്യമാണെന്നും കമ്പനി പറയുന്നു. ക്യാബുകളില്‍ യാത്ര ചെയ്യുന്നവരെ ഒരു തരത്തിലും ശല്യപ്പെടുത്തില്ല എന്നതായിരുന്നു ഇവരുടെ പോളിസി. അതേസമയം, സാധാരണ ക്യാബ് സർവീസിനേക്കാൾ ചെലവേറും. സോഷ്യൽമീഡിയയിൽ വലിയ വിമർശനമുയർന്നതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.