എന്തൊരു ക്രൂരത! പാടത്ത് വളർത്തിയ താറാവുകളെ തട്ടിയെടുത്ത് കാറിലെത്തിയ സംഘം, തടയാൻ ശ്രമിച്ച സ്ത്രീയെ ആക്രമിച്ചു
തൃശൂർ: പാടത്ത് വളർത്തിയിരുന്ന താറാവുകളെ ഒരു സംഘം തട്ടിയെടുത്തെന്ന് പരാതി. ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് പാടശേഖരത്താണ് സംഭവം. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വളർത്താൻ കൊണ്ടുവന്ന താറാവുകളിൽ 17 എണ്ണത്തിനെയാണ് കാറിലെത്തിയ സംഘം തട്ടിയെടുത്തത്.
തമിഴ്നാട് മധുര സ്വദേശികളാണ് താറാവുകളെ വളർത്തിയിരുന്നത്. താറാവുകളെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച വള്ളിയമ്മയെ (55) സംഘം അക്രമിച്ചു. സാരമായി പരിക്കേറ്റ ഇവരെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിരത്തി അഞ്ഞൂറോളം താറാവുകൾ ഇവർ വളർത്തുന്നതിനായി കൊണ്ടുവന്നിരുന്നു.
ചേർപ്പ് പൊലീസിൽ പരാതി നൽകി. സംഘമെത്തിയ കാറിന്‍റെ ദൃശ്യം താറാവുകളെ സൂക്ഷിച്ചിരുന്ന പാടത്തിന്‍റെ മുന്നിലെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമി സംഘമെത്തിയ കാറിൽ മാരാകയുധങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44കാരൻ പിടിയിൽ